ഫിക്കാവോ ഫിലിം അസോസിയേഷൻ മെഗാ സ്റ്റേജ്ഷോ : നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ; മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും

Spread the love

ഏറ്റുമാനൂർ: കലാകാരന്മാരുടെ സംഘടനയായ ഫിക്കാവോ ഫിലിം അസോസിയേഷന്‍റെ മെഗാ സ്റ്റേജ്ഷോ  ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ഫിക്കാവോ സംസ്ഥാന പ്രസിഡന്‍റ് ദിലീപ് കുമാർ നാട്ടകം അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സണ്‍ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇഎസ് ബിജു, കൗണ്‍സിലർമാരായ ഉഷ സുരേഷ്, രശ്മി ശ്യാം തുടങ്ങിയവർ പ്രസംഗിക്കും. ഏറ്റുമാനൂർ രാധാകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിക്കും. ഗണേഷ് ഏറ്റുമാനൂർ അനുസ്മരണ പ്രമേയം അവതരിപ്പിക്കും.

സംഗീത ലോകത്തുനിന്ന് മാതംഗി സത്യമൂർത്തി, പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, സുമേഷ് അയിരൂർ, അല്‍മിയ ബഷീർ, അഭിനയരംഗത്ത്നിന്ന് കോട്ടയം പുരുഷൻ, പാല അരവിന്ദൻ, മധു പുന്നപ്ര, പ്രശാന്ത് കാഞ്ഞിരമറ്റം, വൈക്കം ഭാസി, കണ്ണൻ സാഗർ, മായാകൃഷ്ണൻ, ബിനു വർഗീസ്, ചിഞ്ചു റാണി, ശൈലജ, വൈക്കം ദേവ്, ജെയിൻ ചേർത്തല തുടങ്ങിയവരെ ആദരിക്കും.

ആർട്ടിസ്റ്റ് സുജാതൻ, സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ, പി ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർക്ക് പ്രത്യേക പുരസ്കാരം നല്‍കും. കലാ-സാഹിത്യ രംഗത്തുള്ള പ്രസാദ് മൂലക്കുന്നേല്‍, ദിവ്യ എം സോനാ എന്നിവരെയും ആദരിക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനർ സിറില്‍ ജി നരിക്കുഴി അറിയിച്ചു.