video
play-sharp-fill
‘നിയുക്തി 2022’ മെഗാ തൊഴിൽമേള ഡിസംബർ 10ന്; പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ  പങ്കെടുക്കുന്നത് അൻപത് കമ്പനികൾ; ഉടൻ അപേക്ഷിക്കാം…

‘നിയുക്തി 2022’ മെഗാ തൊഴിൽമേള ഡിസംബർ 10ന്; പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത് അൻപത് കമ്പനികൾ; ഉടൻ അപേക്ഷിക്കാം…

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘നിയുക്തി 2022’ ഡിസംബർ 10ന് നടക്കും.

പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 3000 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഐ.ടി.സി, ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം,ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും
തൊഴിൽ മേളയിൽ അവസരമുണ്ട്.

ബാങ്കിങ്, നോൺബാങ്കിങ്, എഫ്.എം.സി.ജി, ടെക്‌നിക്കൽ,നോൺ ടെക്‌നിക്കൽ, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൽ, എഡ്യൂക്കേഷൻ, ഫർമസ്യൂട്ടിക്കൽസ്, ബി.പി.ഒ, മാനുഫാക്ചറിങ്, റീറ്റെയ്ൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്ആർ മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത്, സെയിൽസ്, സർവീസ്, എമർജൻസി മാനേജ്മന്റ് സർവീസ്, ഹെൽത്ത് കെയർ, എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.

താത്പര്യമുള്ളവർ ഡിസംബർ ഏഴിനകം www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2560413/2563451/2565452.