video
play-sharp-fill

എംജി സർവകലാശാലയിൽ മെഗാ തൊഴിൽമേള ; 2118 ഉദ്യോഗാർഥികൾ പങ്കെടുത്തു; 183 പേർക്ക് സ്പോട്ട് സെലക്‌ഷൻ

എംജി സർവകലാശാലയിൽ മെഗാ തൊഴിൽമേള ; 2118 ഉദ്യോഗാർഥികൾ പങ്കെടുത്തു; 183 പേർക്ക് സ്പോട്ട് സെലക്‌ഷൻ

Spread the love

കോട്ടയം: എംജി സർവകലാശാലയുടെ നേതൃത്വത്തിൽ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ കോട്ടയം, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ തോഴിൽ മേളയിൽ 2118 ഉദ്യോഗാർഥികൾ പങ്കെടുത്തു.

183 പേർക്ക് സ്പോട്ട് സെലക്‌ഷൻ ലഭിച്ചു. 842 പേരെ വിവിധ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. തൊഴിൽമേള അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്തു.വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷനായി.

പ്രോ വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ, രജിസ്ട്രാർ പ്രൊഫ. ബി പ്രകാശ്കുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. എ ജോസ്, ഡോ. എസ്‌ ഷാജില ബീവി, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എ എം സോണിയ, ഡോ. രാജേഷ് മണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group