ഭിന്നശേഷിക്കാരുടെ യോഗം

ഭിന്നശേഷിക്കാരുടെ യോഗം

സ്വന്തം ലേഖകൻ
കോട്ടയം: സർക്കാർ സർവീസിൽ 2004 ജനുവരി മുതൽ 2017 ഡിസംബർ 31 വരെ താല്കാലികമായി സർക്കാർ സർവീസിൽ ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് സർവീസിൽ പുനർ നിയമനം ലഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാൻ ഡിസംബർ ആറിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് തിരുനക്കര ചിൽഡ്രൻസ് ലൈബ്രറിയ്ക്ക് സമീപം സുവർണ ഓഡിറ്റോറിയത്തിൽ യോഗം ചേരും. സംസ്ഥാന വികലാംഗ ക്ഷേമകോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ പങ്കെടുക്കും. ഈ കാലയളവിനുള്ളിൽ സർക്കാർ സർവീസിൽ താല്കാലികമായി ജോലി ചെയ്ത മുഴുവൻ ഭിന്നശേഷിക്കാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഡി.എ.ഡബ്യൂ എഫ് ജില്ലാ സെക്രട്ടറി കെ.കെ സുരേഷ് അറിയിച്ചു. ഫോൺ – 9446959670