ഇന്ത്യൻ ഫോറിൻ സർവീസ് അടുത്തറിയാൻ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’; ഫെബ്രുവരി 2ന് പാലാ അൽഫോൻസാ കോളജിൽ

Spread the love

കോട്ടയം: ഇന്ത്യൻ ഫോറിൻ സർവീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും പാലാ അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന് ഫെബ്രുവരി 2ന് അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിക്കും.

video
play-sharp-fill

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ 11ന് പരിപാടി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, വിമൺ സെൽ കോ-ഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, എയ്ലീൻ മരിയ ഷിബു, അലോന സോജൻ, അനൂപ് ചെറിയാൻ എന്നിവർ സംസാരിക്കും.

തുടർന്ന് ഇന്ത്യയുടെ വിദേശനയങ്ങൾ, നയതന്ത്ര രംഗത്തെ വെല്ലുവിളികൾ, ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവയെക്കുറിച്ച് റോഷ്ണി തോംസൺ വിദ്യാർത്ഥികളുമായി സംവദിക്കും. ഫോറിൻ സർവീസിൽ താൽപര്യമുള്ള മറ്റ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 1ന് മുമ്പ് 9447702117 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group