
മിക്കവരുടെയും ഭക്ഷണശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീനും ഇറച്ചിയുമൊക്കെ അല്ലേ??. മാംസ്യത്തിന്റെ കലവറയായ മീൻ ഏറെ ആരോഗ്യദായകമായ ഭക്ഷണമാണ്.മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ്, അയഡിൻ, സിങ്ക്, പൊട്ടാസ്യം, ചെമ്ബ്, മാംഗനീസ്, സെലീനിയം, സ്‌ട്രോണ്‍ഷ്യം എന്നീ ധാതുലവണങ്ങളും എ, ഡി, ബി കോംപ്ലക്സ് എന്നീ ജീവകങ്ങളും മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഒരുപാട് ദിവസം ഫ്രിഡ്ജിൽ വച്ചു കഴിച്ചാൽ ഈ എല്ലാ ഗുണങ്ങളും കിട്ടില്ല.
മീനും, ഇറച്ചിയുമൊക്കെ എങ്ങനെയാണ് കേടു വരാതെ സൂക്ഷിക്കേണ്ടത് എന്നും ഇവയൊക്കെ എത്ര ദിവസം വരെ ഫ്രിഡ്ജിൽ വക്കാം എന്ന കാര്യത്തില്‍ പലർക്കും വല്യ സംശയങ്ങള്‍ കാണും. മീനും ഇറച്ചിയും എങ്ങനെ എത്രദിവസം ഫ്രിഡ്ജിൽ വച്ച് യൂസ് ചെയ്യാം എന്ന് നോക്കിയാലോ??
മീനും ഇറച്ചിയും മാത്രമല്ല മറ്റ് ഭക്ഷണമായാലും നാല് ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും. പുറത്ത് നിന്നും അകം വ്യക്തമായി കാണാന്‍ കഴിയുന്ന പാത്രങ്ങളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതിന്റെ കൂടെ കഴിവതും പ്ലാസ്റ്റിക് പെട്ടികള്‍ ഉപയോഗിക്കാതിരിക്കുക. പരിസ്ഥിതിയോടു ഒട്ടും അടുപ്പം കാണിക്കാത്ത പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളില്‍ ആഹാരം സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്‌ച്ച വരെ ഫ്രിഡ്ജില്‍ കേടുപാട് കൂടാതെ സൂക്ഷിക്കാനാകും. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കോഴിയിറച്ചി 2 ദിവസം വരെ കേടുപാട് കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രോസെന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും. ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം. റോ പൗള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്. കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയ്‌ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും.