മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; പതിനഞ്ച് ലക്ഷത്തിന്റെ ഇല്ലാത്ത സമ്മാനത്തിന് മലയാളിയില്‍ നിന്നും തട്ടിയെടുത്തത് പന്ത്രണ്ട് ലക്ഷം; ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് പിടിയിൽ
സ്വന്തം ലേഖിക
കല്‍പ്പറ്റ: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ വയനാട് സൈബര്‍ പൊലീസ് വിദഗ്ധമായി പിടികൂടി.
മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് പിടികൂടിയത്. ബീഹാര്‍ സ്വദേശി സിന്റു ശര്‍മ (31) തമിഴ്നാട് സേലം സ്വദേശി അമന്‍(19), എറണാകുളം സ്വദേശിയും ഡല്‍ഹിയിലെ സ്ഥിരതാമസകാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയിലെ സ്ഥിര താമസിക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘം നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് നടത്തിയാണ് തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍.
വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, എ.എസ്.ഐ ജോയ്സ് ജോണ്‍, എസ്.സി.പി.ഒ മാരായ കെ.എ സലാം, പി.എ റിയാസ്, സി.പി.ഒ ജബലുറഹ്മാന്‍, സി വിനീഷ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.