
തിരുവനന്തപുരം: ഓൺലൈനിൽ ഉല്പന്നങ്ങൾ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് നിത്യ സംഭവമാണ്. എന്നാൽസാധനങ്ങൾ ഇഷ്ടമായില്ലായെങ്കിൽ അത് റിട്ടേൺ നല്കാനുള്ള ഓപ്ഷനും ഓരോ കമ്പനിയും നല്കുന്നുണ്ട്. തിരികെ നല്കുന്ന വസ്തുക്കളുടെ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കമ്പനി നല്കും
എന്നാൽ വാങ്ങിയസാധനം ഇഷ്ടമാകാതെ വരുമ്പോൾ സാധനം കൊണ്ടു നല്കുന്ന ഡെലിവറി ബോയ്ക്കെതിരെ തിരിയുന്നവരുടെ എണ്ണം കൂടിവരികയാണ്. അത്തരത്തിലൊരു സംഭവമാണ് ഇന്ന് തിരുവനന്തപുരം മാടത്തറയിലുണ്ടായത്.
മീഷോയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയയാൾക്ക് ലഭിച്ചത് മോശം തുണിയാണെന്ന് ആരോപിച്ച് ഡെലിവറിബോയിയെ തടഞ്ഞുനിർത്തി ആക്രമണമനോഭാവത്തോടെ സമീപിക്കുകയും തുണിയുടെ വില യുവാവിനോട് പിടിച്ച് വാങ്ങുകയും ചെയ്തയാളുകളുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓർഡർ ചെയ്തയാൾ സാധനം കയ്യിൽ കിട്ടിയതിന് ശേഷം പൊട്ടിച്ചു നോക്കിയപ്പോൾ പഴയ തുണിയും കീറി പറിഞ്ഞ ഈരിഴ തോർത്തുമാണ് ലഭിച്ചത്. ഉടൻ തന്നെ ഡെലിവറി ചെയ്യാൻ വന്ന യുവാവിനെ പിടിച്ചു നിർത്തി . അത് കണ്ടിട്ട് ഒരു കൂട്ടം ആൾക്കാരും പുള്ളിക്കാരനെ സപ്പോർട്ട് ചെയ്തു ഡെലിവറി ബോയിയെ വളഞ്ഞിട്ട് ആക്രമിച്ചു തുടങ്ങി, ഈ പയ്യൻ വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ട് വന്നു കൊടുത്തത് പോലെയായിരുന്നു എല്ലാവരുടെയും സംസാരം.
ഇയാളിൽ നിന്നും സാധനത്തിന്റെ വിലയായ 1180 രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തു. ഈ തുക ഡെലിവറി ബോയ് അയാളുടെ കൈയ്യിൽ നിന്നുമാണ് നല്കിയത്.
എന്നാൽ റിട്ടേൺ ഓപ്ഷനിലൂടെ ഓർഡർ ചെയ്ത വസ്തുക്കൾ തിരികെ നല്കിയാൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ കമ്പനി നേരിട്ട് പണം നല്കും . ഇങ്ങനെയുള്ളപ്പോഴാണ് ദിവസക്കൂലിക്കാരനായ ഡെലിവറി ബോയിയെ പിടിച്ച് നിർത്തി പണം വാങ്ങിയത്.
യുവാവിനെ പിടിച്ച് നിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ അടി കിട്ടാതെ രക്ഷപെടാൻ ഡെലിവറിബോയ് സ്വന്തം കൈയ്യിൽ നിന്ന് പണം നൽകി തടി രക്ഷിച്ചു.