play-sharp-fill
‘ പാക്കിസ്ഥാനിലേക്ക് പോകണ’മെന്ന പ്രസ്താവന അപലനീയം ; മീററ്റ് എസ് പിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി

‘ പാക്കിസ്ഥാനിലേക്ക് പോകണ’മെന്ന പ്രസ്താവന അപലനീയം ; മീററ്റ് എസ് പിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി

 

സ്വന്തം ലേഖിക

ന്യൂഡൽഹി: പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. മീററ്റ് എസ്പി അഖിലേഷ് അത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അപലപനീയമാണെന്ന് നഖ്വി പറഞ്ഞു.

അദ്ദേഹത്തിൻറേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ സത്യമാണെങ്കിൽ, അത് അപലപനീയമാണ്. അദ്ദേഹത്തിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമം ഏത് തരത്തിലുള്ളതാണെങ്കിലും, അത് പോലീസോ ജനക്കൂട്ടമോ ആകട്ടെ,അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ ഒരു ജനാധിപത്യ രാജ്യത്തിന്റെയും ഭാഗമല്ല. നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ എസ്പി അഖിലേഷ് ആക്രോശിച്ചത്. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന പ്രതിഷേധ സമരത്തിനിടെയായിരുന്നു സംഭവം.

കോളനികൾ താൻ ഇടിച്ച് നിരത്തിയാൽ പിന്നെ എവിടെ കിടന്ന് പ്രതിഷേധിക്കുമെന്ന് കാണാമെന്നും എസ്പി ഭീഷണിപ്പെടുത്തി. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് വൻതോതിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.