video
play-sharp-fill
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യും ; കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കോളിവുഡിലെ ആ നടനും കുടുംബത്തിനും പങ്കുണ്ട് : വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം മീര മിഥുൻ

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യും ; കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കോളിവുഡിലെ ആ നടനും കുടുംബത്തിനും പങ്കുണ്ട് : വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം മീര മിഥുൻ

സ്വന്തം ലേഖകൻ

കൊച്ചി : തമിഴ് സിനിമാ രംഗത്ത് പ്രശസ്ത താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന ആളാണ് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ. ഇപ്പോഴിതാ പുതിയ ആരോപണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യുമാണെന്നും മീര മിഥുൻ പറയുന്നു. താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി കൂടിയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര മിഥുൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ നടുക്കിയ കേരളത്തിൽ സ്വർണക്കടത്ത് കേസിൽ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്നും താരം ആരോപിച്ചു.

ട്വിറ്ററിലൂടെയായിരുന്നു മീര സൂര്യയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നടൻ വിജയ്‌ക്കെതിരെയും നടി ആരോപണവുമായെത്തിയിരുന്നു.

വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് തനിക്കെതിരേ ട്വിറ്ററിലുൾപ്പെടെ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമായിരുന്നു ഇവരുടെ ആരോപണം. സൂര്യയ്ക്കും വിജയ്ക്കുമെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇവരുടെ ആരാധകർ നടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.

നേരത്തെ രജനീകാന്തിനെതിരെയും തൃഷയ്‌ക്കെതിരെയും മീര രംഗത്ത് എത്തിയിരുന്നു. ആരോപണവുമായെത്തിയിരുന്നു. തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നുമാണ് മീര പറയുന്നത്.