play-sharp-fill
പോലീസ് കേസെടുക്കാൻ സാധ്യതയുള്ളതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി മിനു മുനീര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

പോലീസ് കേസെടുക്കാൻ സാധ്യതയുള്ളതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി മിനു മുനീര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

തലശ്ശേരി : പോലീസ് കേസെടുക്കാൻ സാധ്യതയുള്ളതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശിയായ നടി മിനു മറിയം (മീനു മുനീർ-51) തലശ്ശേരി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി.

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം അഭിനേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരെ വ്യാജ പരാതിയില്‍ കേസെടുക്കാൻ സാധ്യതയുള്ളതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച്‌ കണ്ണൂർ റൂറല്‍ എസ്.പി., സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം ഹർജി നല്‍കിയെങ്കിലും കേസുള്ളതായി വിവരം ലഭ്യമായില്ല.

കേസെടുക്കാൻ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാൻ തയ്യാറാണെന്നും അപേക്ഷയില്‍ പറഞ്ഞു. ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചു. പോലീസിന്റെ റിപ്പോർട്ട് ആവശ്യമാണെന്ന പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറിന്റെ വാദം പരിഗണിച്ച്‌ ഹർജി പരിഗണിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group