മീനടം പഞ്ചായത്ത്‌  അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

മീനടം പഞ്ചായത്ത്‌ അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

സ്വന്തം ലേഖകൻ

മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും,  കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി.

9 മണിക്കൂർ നീണ്ട *“മാരത്തോൺ ശുചീകരണ പരിപാടി”* യിലൂടെയാണ് യൂത്ത്കോൺഗ്രസ് മീനടം പഞ്ചായത്ത്‌ മുഴുവൻ ശുചീകരിച്ചത്.  രാവിലെ 9മണിക്ക് കല്ലുപറമ്പിൽ നിന്നാരംഭിച്ച പരിപാടി വൈകുന്നേരം 6മണിക്ക് ആശുപത്രിപടിയിലാണ് അവസാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകിടി, മുണ്ടിയാക്കൽ,പാറമ്പുഴ,  പന്നിക്കോട്ട്പടി,ചെറുമല,  മഞ്ഞാടി,മഞ്ഞാടി കോളനി, പൊത്തൻപ്പുറം, മാളികപ്പടി, നേടുംപൊയ്ക, മോസ്കൊ, പുതുവയൽ കോളനി,  പുത്തൻപുരപടിയടക്കമുള്ള സ്ഥലങ്ങൾ പ്രവർത്തകർ ശുചീകരിച്ചു.

യൂത്ത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ജോൺ, അജു മുണ്ടിയാക്കൽ, രഞ്ജിത്ത് പ്ലാത്താനം, സന്തോഷ്‌, ആൽബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.