
മീനച്ചിലർ – മീനന്തറയാർ – കൊടൂരാർ നദീ പുനർ സംയോജന പദ്ധതി: കുമ്മനം അകത്ത് പാടത്തെ തരിശ് നിലത്ത് കൃഷിയിറക്കി
സ്വന്തം ലേഖകൻ
കോട്ടയം: കുമ്മനം അകത്ത് പാടത്തെ 40 വർഷമായി തരിശ് കിടന്നിരുന്ന 50 ഏക്കറോളം വരുന്ന സ്ഥലങ്ങളിൽ മീനച്ചിലർ – മീനന്തറയാർ – കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ കൃഷി ഇറക്കി. നീരൊഴുക്കിന് തടസ്സമായി നിന്നിരുന്ന രണ്ട് പാലങ്ങളിൽ തച്ചാട്ട് പാലം വസ്തു ഉടമ സ്വന്തം ചിലവിലും കാഞ്ഞിക്കുന്നത്ത് പാലം മൈനർ ഇറിഗേഷൻ വകുപ്പും ശാസ്ത്രീയമായി പുനർ നിർമ്മിച്ചാണ് തോട് വീണ്ടെടുത്തത്.
തുടർന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിക്കാർ കൃഷിക്ക് സന്നദ്ധത പ്രകടിപ്പിയ്ക്കുകയായിരുന്നു.
ആറ് മാസത്തെ ദീർഘമായ പ്രവർത്തനത്തിന് ഒടുവിലാണ് മരങ്ങൾ വെട്ടിമാറ്റിയതും നിലമൊരുക്കൽ പൂർത്തി ആയതും.40 വർഷങ്ങൾക്ക് മുമ്പ് കൃഷി നിലച്ച പാടത്തേക്കാണ് കൃഷി വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതമഹോത്സവം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഷറഫ് കൊല്ലൻ്റെ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നാസർ ചാത്തൻകോട്ട് മാലി സ്വാഗതം ആശംസിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യരാജൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേഷ്, ,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി, ബുഷ്റ.സെമീമ, കൃഷി അസി.ഡയറക്ടർ ഗീത എന്നിവർ ആശംസയർപ്പിച്ചു. തൽഹത്ത് അയ്യൻ കോയിക്കൽ നന്ദി പ്രകാശിപ്പിച്ചു.