video
play-sharp-fill

മകളെ അഭിനന്ദിച്ച് ദിലീപിന്റെ പോസ്റ്റും കാവ്യയുടെ കുറിപ്പും ; പിന്നാലെ മഞ്ജു വാര്യരെ അണ്‍ഫോളോ ചെയ്ത് മകള്‍ മീനാക്ഷി

മകളെ അഭിനന്ദിച്ച് ദിലീപിന്റെ പോസ്റ്റും കാവ്യയുടെ കുറിപ്പും ; പിന്നാലെ മഞ്ജു വാര്യരെ അണ്‍ഫോളോ ചെയ്ത് മകള്‍ മീനാക്ഷി

Spread the love

സ്വന്തം ലേഖകൻ

നടി മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം കഴിഞ്ഞ ദിവസം ആരാധകർ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവാര്യരെ അണ്‍ ഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി.

മഞ്ജു ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയില്‍ ഇപ്പോള്‍ മഞ്ജുവിന്റെ പേരില്ല. നടിമാരായ നസ്‌റിയ, അപൂർവ ബോസ്, അലീന അല്‍ഫോണ്‍സ് പുത്രൻ, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദൻ, കീർത്തി സുരേഷ് തുടങ്ങിയവരെയെല്ലാം മീനാക്ഷി ഇൻസ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് മീനാക്ഷി എംബിബിഎസ് ‌പഠനം പൂ‌ർത്തിയാക്കിയത്. മകളെ അഭിനന്ദിച്ചുകൊണ്ട് ദിലീപ് ഇൻസ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‘ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു’ എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. കൂടാതെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യർ സമൂഹമാദ്ധ്യമങ്ങളില്‍ മകളെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പൊന്നും പങ്കുവച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മീനാക്ഷി മഞ്ജുവിനെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്.

അതേസമയം, മഞ്ജുവിന്റെ ഫാൻസ് പേജില്‍ മകള്‍ക്കുള്ള ആശംസ പങ്കുവച്ചിരുന്നു. നടിമാരായ ലിസി, രേവതി തുടങ്ങിയവർ ഫോളോ ചെയ്യുന്ന അക്കൗണ്ട് ആണിത്. ‘കണ്‍ഗ്രാജുലേഷൻ ഡോ. മീനാക്ഷി’ എന്ന അടിക്കുറിപ്പോടെ മീനാക്ഷിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.