താരപുത്രിയുടെ പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍; ദിലീപിന് ഡ്യൂപ്പ് ഇട്ടതോ? മായമോഹിനിയിലെ ദിലീപ് തന്നെ

Spread the love

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാവാറുള്ള താരപുത്രിമാരില്‍ ഒരാള്‍ മീനാക്ഷി ദിലീപാണ്. നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായം മുതല്‍ മീനാക്ഷിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോള്‍ ഡോക്ടര്‍ കൂടിയായ മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാവ്യ മാധവന്റെ ലക്ഷ്യ എന്ന ബ്രാന്‍ഡിലെ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടും താരപുത്രി നടത്തിയിരുന്നു. ഇപ്പോഴിതാ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷിയുടെ ചില വീഡിയോസ് ഫാന്‍സ് പേജുകളിലൂടെ വൈറലാവുകയാണ്.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ക്കൊപ്പമുള്ള മീനൂട്ടിയുടെ വീഡിയോയായിരുന്നു പ്രചരിക്കുന്നത്. സെറ്റ് സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് താരപുത്രി വീഡിയോയിലുള്ളത്. എന്നാല്‍ ഇത് കണ്ടതിന് ശേഷം ആരാധകര്‍ക്കെല്ലാം പിതാവ് ദിലീപുമായിട്ടുള്ള സാമ്യത്തെ കുറിച്ച്‌ പറയാതിരിക്കാനായില്ലെന്നതാണ് വസ്തുത.ദിലീപിന്റെ സ്ത്രീ പതിപ്പാണ് മീനൂട്ടിയെന്ന് തോന്നിയവര്‍ ഇവിടെ ഒരു ലൈക്ക് അടിക്കണമെന്ന് പറഞ്ഞുള്ള കമന്റുകളാണ് മീനൂട്ടിയുടെ വീഡിയോയുടെ താഴെ വന്നിരിക്കുന്നത്. അത് ശരിവെച്ച്‌ ആരാധകരും എത്തി. മീനാക്ഷിയെ ഇതില്‍ കണ്ടപ്പോള്‍ ശരിക്കും മായാമോഹിനിയിലെ ദിലീപിനെ പോലെയുണ്ട്. ശരിക്കും മായാമോഹിനി (അച്ഛന്‍ ദിലീപ് അഭിനയിച്ച സിനിമ) പോലെ തോന്നുന്നു… എന്നാണ് ഭൂരിഭാഗം കമന്റുകളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ഇത് കൊച്ചു മഞ്ജു വാര്യരാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. വലുതായതിന് ശേഷം സാരി ഉടുത്തുള്ള ലുക്കില്‍ അമ്മ മഞ്ജു വാര്യരുടെ മുഖവും മീനൂട്ടിയില്‍ കാണാം. ഒരേ സമയം അച്ഛന്റെയും അമ്മയുടെയും രൂപസാദൃശ്യം മീനാക്ഷിയിലൂടെ മിന്നി മായുന്നുണ്ടെന്നാണ് പൊതു അഭിപ്രായം.

അതേ സമയം മീനാക്ഷിയെ കുറിച്ച്‌ വലിയൊരു കുറിപ്പും വൈറലാവുന്നുണ്ട്. ‘ശക്തിയുടെയും… ധൈര്യത്തിന്റെയും… പ്രതീകമായ പാര്‍വതി ദേവിയുടെ മാറ്റൊരു അവതാരമായ സാക്ഷാല്‍ മീനാക്ഷി ദേവിയെ പോലെ തന്നെ. ജ്ഞാനം, പഠനശക്തി, അറിവ് എന്നിവയാല്‍ അനുഗ്രഹീതയായ നടന്‍ ദിലീപിന്റെ കുടുംബ വിളക്കായ മത്സ്യക്കണ്ണുള്ള മകള്‍ മീനൂട്ടി.

പ്രകൃതിയാല്‍ ഉള്ള സൗന്ദര്യത്തിന്റെയും ആകര്‍ഷണീയതയുടെയും മൂര്‍ത്തീഭാവമാണ്. അസാധ്യമായതിനെ സാധ്യമാക്കി മാറ്റാന്‍ കഴിയുന്നവള്‍ എന്നറിയപ്പെടുന്ന മധുരയിലെ ദേവതയായ മീനാക്ഷി ദേവിയുടെ സാക്ഷാല്‍ പ്രതിരൂപം.

കേരള സമൂഹത്തിലെ അജ്ഞരോട് താന്‍ സത്യത്തേയും ധര്‍മ്മത്തെയും പിന്തുണക്കുന്നുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച, ഉറച്ച തീരുമാനത്തിന്റെ ഉടമയായ ധീരയായ പെണ്‍പുലി. സ്‌നേഹനിധിയായ പിതാവിന് ഏറ്റവും അനുയോജ്യമായ ഭാര്യയെയും അവളുടെ അമ്മയായി, അമ്മയെന്ന നിര്‍വചനത്തിനു യോജിച്ച വ്യക്തിത്വത്തിനെയും തിരഞ്ഞെടുത്തവള്‍.

നടന്‍ ദിലീപിന് ഇതിലേറെ ഈ ജീവിതത്തില്‍ മറ്റെന്താണ് ആഗ്രഹിക്കാന്‍ കഴിയുക? ഇതിനെയാണ് നാം മുന്‍ജന്മ സുകൃതം എന്നും കര്‍മ്മഫലം എന്നും വിളിക്കുന്നത്. സൗന്ദര്യത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള ലക്ഷ്മി ദേവിയുടെ മാറ്റൊരു അവതാരമാണ് കുഞ്ഞു മഹാലക്ഷ്മി. അങ്ങനെ ലക്ഷ്മീ കടാക്ഷം വിളയാടുന്ന നടന്‍ ദിലീപിന്റെയും കാവ്യയുടെയും ഐശ്വര്യമുള്ള കുടുംബം നീണാള്‍ വാഴട്ടെ..’ എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.