
ഈ അടുത്തിടെയാണ് ഫെമിനിസവുമായി ബന്ധപ്പെട്ട് നടി മീനാക്ഷി അനൂപിൻ്റെ പോസ്റ്റ് വലിയ ചര്‍ച്ചയും വിവാദവുമായത്. പിന്നാലെയാണ് മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിതിരിക്കുകയാണ് നടി. സാമുദായിക തുല്യതയെ സംബന്ധിച്ചാണ് ഇത്തവണ പോസ്റ്റ്.
സാമുദായിക തുല്യത സാധ്യമാണോ എന്ന ചോദ്യത്തിലാണ് മീനാക്ഷിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. സാമുദായിക തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമാണെന്ന് നടി കുറിച്ചു. എന്നാല്‍ പുതിയ തലമുറയില്‍ സമുദായങ്ങളുടെ സ്വാധീനം കുറഞ്ഞുവരുന്നത് സന്തോഷകരമാണെന്നും നടി അഭിപ്രായപ്പെട്ടു. നിരവധി ചർച്ചകളാണ് നടിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സംബന്ധിച്ച് ഉയരുന്നത്.


