play-sharp-fill
മീനാക്ഷി ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചിത്രം; കോവിഡും ലോക്ക് ഡൗണും മാതാപിതാക്കളുടെ രോഗവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍; സംവിധാനത്തിനിടെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജോലി ഇപ്പോഴും തുടരുന്നു; മികച്ച പ്രതികരണം നേടി അമീറ മുന്നേറുമ്പോള്‍ സംവിധായകന്‍ മുഹമ്മദ് റിയാസ് പറയുന്നു

മീനാക്ഷി ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചിത്രം; കോവിഡും ലോക്ക് ഡൗണും മാതാപിതാക്കളുടെ രോഗവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍; സംവിധാനത്തിനിടെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജോലി ഇപ്പോഴും തുടരുന്നു; മികച്ച പ്രതികരണം നേടി അമീറ മുന്നേറുമ്പോള്‍ സംവിധായകന്‍ മുഹമ്മദ് റിയാസ് പറയുന്നു

സ്വന്തം ലേഖകന്‍

കോട്ടയം: ജൂണ്‍ നാലിന് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത അമീറ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുന്നു. വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് സമീര്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മീനാക്ഷി ഉള്‍പ്പടെ കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍ തുടങ്ങിയ താരങ്ങള്‍ ആരും തന്നെ ചിത്രത്തിനു വേണ്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിയാസ് പറയുന്നു. മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ആര്‍. പാദുവയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ജൂണ്‍ 4 നു ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, സീനിയ എന്നീ ഒടിടി പ്ലാറ്റ് ഫോമുകളില്‍ അമീറ റിലീസ് ചെയ്തു. ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ മുടക്ക് 15 ലക്ഷംപതിനഞ്ച് ലക്ഷം രൂപയാണ് സിനിമയുടെ ബജറ്റ്. ആ തുകയിലേയ്ക്ക് സിനിമയെ എത്തിക്കാന്‍ ഒരുപാട് പേര് കാരണമായി. ഒരു ദിവസം മാത്രം ഏകദേശം 70000 രൂപ പ്രതിഫലം വാങ്ങുന്ന കുട്ടിയാണ് മീനാക്ഷി.ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി വണ്ടിക്കൂലി പോലും മേടിക്കാതെയാണ് ഇവര്‍ എല്ലാവരും അഭിനയിച്ചത്. ‘ആദ്യം നിങ്ങളുടെ സിനിമ നടക്കട്ടെ എന്നിട്ട് പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഈ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നു മതി ഞങ്ങളുടെ ശമ്പള വിഹിതമെന്ന് അവര്‍ പറയുക ഉണ്ടായി. അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്.

നിലനില്‍പ്പിനായി ഫുഡ് ഡെലിവറി ബോയ് ആയി. സിനിമാ നിര്‍മാതാവിനെ കണ്ടെത്താന്‍ കൊച്ചിയിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയി റിയാസ് ജോലി ചെയ്തു. ഒടുവില്‍ നിര്‍മാതാവിനെ കണ്ടെത്തി സിനിമ ഷൂട്ട് ആരംഭിക്കാന്‍ തയാറായപ്പോള്‍ ലോക്ഡൗണ്‍. ജൂലൈയില്‍ സിനിമഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് അമ്മയ്ക്ക് സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായി. ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് പിതാവും ആശുപത്രിയിലായി.

പിതാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ റിയാസിന്റെ കൈയില്‍ ആകെയുള്ളത് 100 രൂപ മാത്രം മരുന്നു വാങ്ങിയത് മെഡിക്കല്‍ സ്റ്റോറില്‍ ആധാര്‍കാര്‍ഡും ഫോണും ഡ്രൈവിങ് ലൈസന്‍സും പണയം വച്ചിട്ടാണ്. അച്ഛനും അമ്മയ്ക്കും വയ്യാതെ ആയതോടെ താമസം കൊച്ചിയില്‍ നിന്നും കോട്ടയത്തേക്കു മാറ്റി. റിയാസിന്റെ അച്ഛന്‍ രണ്ട് മാസം മുമ്പ് മരണപ്പെട്ടു. അമ്മ ഗുളികകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.

ഇതര മത വിഭാഗത്തിലുള്ളവരുടെ വിവാഹവും അവരും മരണ ശേഷം അവരുടെ മക്കള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആണ് അമീറയില്‍ പറഞ്ഞു പോകുന്നത്. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, ഉമേഷ് ഉണ്ണികൃഷ്ണന്‍,സുജാത ബിജു,സന്ധ്യ, മായ സജീഷ് , രാഹുല്‍ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുര്യാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്,കോസ്റ്റ്യൂം ടി.പി. ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍. സംവിധാനത്തിനിടെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജോലി ഇപ്പോഴും തുടരുകയാണ്. സിനിമ തന്നെയാണ് റിയാസിന്റെ സ്വപ്‌നം.