
നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത സിനിമാ-ടെലിവിഷന്‍ താരമാണ് മീനാക്ഷി രവീന്ദ്രന്.ഉടൻ പണം എന്ന പരിപാടിയിലൂടെയും പ്രേക്ഷകർ ഹൃദയത്തിലേറ്റിയ മീനാക്ഷി പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. ടെലിവിഷൻ രംഗത്തെത്തുന്നതിനു മുൻപ് ഒരു എയർഹോസ്റ്റസായിരുന്നു താരം. ഉടൻ പണം 3.0 ലെ സഹ അവതാരകനായിരുന്ന ഡെയ്ൻ ഡേവിസുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്.
- ഉടൻ പണം 3.0 ലെ സഹ അവതാരകനായിരുന്ന ഡെയ്ൻ ഡേവിസുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള തരം അഭ്യൂഹങ്ങളോടും മീനാക്ഷി പ്രതികരിച്ചു. “ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങള്‍ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങള്‍ ഒന്നിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്”, മീനാക്ഷി പറഞ്ഞു.
21-ാം വയസില്‍ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും അന്ന് താനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു എന്നും മീനാക്ഷി പറഞ്ഞു. “അത് നമ്മുടെ കണ്ടീഷനിംഗിന്റെ പ്രശ്നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തില്‍ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോള്‍ ഞാനത് ഒഴിവാക്കി. നമ്മള് എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്”, മീനാക്ഷി കൂട്ടിച്ചേർത്തു.
വസ്ത്രധാരണത്തിന്റെ പേരില്‍ താൻ നേരിട്ട നെഗറ്റീവ് കമന്റുകളെക്കുറിച്ചും മീനാക്ഷി പ്രതികരിച്ചു. “ഞാൻ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാൻ പോയപ്പോളായിരുന്നു സംഭവം. അവിടെ എത്തിയപ്പോള്‍ ഒരുപാട് ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. എന്റെ വസ്ത്രധാരണ രീതിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി എനിക്കു തോന്നിയില്ല. പക്ഷേ, അവർ ഷൂട്ട് ചെയ്തത് വേറെ രീതിയിലായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളില്‍ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. പലരും പല ആംഗിളുകളില്‍ നിന്നൊക്കെ ഷൂട്ട് ചെയ്ത് മോശമായി പ്രചരിപ്പിക്കും”, മീനാക്ഷി കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group