മീനടത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു; 15 പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് മോഷണം പോയത് ; വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

മീനടം: മീനടത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. മീനടം പുത്തന്‍പുര പടിക്കു സമീപം കുഴിയതുകടുപ്പില്‍ സണ്ണിയുടെ വീട്ടിലാണ് ഇന്നലെ രാവിലെ ഏഴിനും 10.30നുമിടയില്‍ മോഷണം നടന്നത്.

15 പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.

തിരികെവീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വീടിന്‍റെ പുറകിലത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്‌ടാവ് അകത്തുകടന്നത്. അലമാരയും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി പോലീസും ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്‍റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.