മീനടം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സർക്കാർ അവഗണന അവസാനിപ്പിക്കുക ; പഞ്ചായത്ത് ഓഫീസിനു മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ

Spread the love

കോട്ടയം : മീനടം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സൂചന സമരം സംഘടിപ്പിച്ചു.

പഞ്ചായത്തിൽ എൻജിനീയർ വിഭാഗത്തിൽ മൂന്നുമാസം മുമ്പ് സ്ഥലംമാറ്റിയ രണ്ട് ഓവർസിയർ തസ്തികയിൽ പകരം ജീവനക്കാരെ നിയമിക്കുക,പഞ്ചായത്തിന് ലഭിക്കുവാനുള്ള വികസന ഫണ്ട് രണ്ടാം അനുവദിക്കുക, ട്രഷറി നിയന്ത്രണം 5 ലക്ഷം എന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

മീനടം പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ പി എം സ്കറിയ അധ്യക്ഷത വഹിച്ച സമരപരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ബി ഗിരീശൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപ്പ് വയലിപ്പാടം, മിനി ഫിലിപ്പ്,സിന്ധു വിശ്വൻ,റെജി ചാക്കോ,ജസ്റ്റിൻ ജോൺ,രജീന പ്രവീൺ,ഗിരീന്ദ്രൻ നായർ,ലാലി വർഗീസ്,മഞ്ജു ബിജു,രഞ്ജിത്ത് പ്ലാത്താനം എന്നിവർ സംസാരിച്ചു.