തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായി; കോട്ടയം മീനടം സ്വദേശിക്കായുള്ള തെരച്ചിൽ നാലാം ദിവസവും വിഫലം; ആളെ കണ്ടെത്താനായില്ല

Spread the love

കോട്ടയം: തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ കോട്ടയം മീനടം സ്വദേശിക്കായുള്ള തെരച്ചിൽ നാലാം ദിവസവും വിഫലം.

video
play-sharp-fill

മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് (66) നെയാണ് നാലാം ദിവസവും നടത്തിയ തെരച്ചിലിലും കണ്ടെത്താനാകാത്തത്. പാമ്പാടി പോലീസിന്റെ നേതൃത്വത്തിൽ ഇയാൾക്കായി വിവിധ പ്രദേശങ്ങളിൽ അന്വേഷണം തുടരുകയാണ്.

തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ മെയ് 31 ന് വൈകുന്നേരമാണ് ഇദ്ദേഹം തോട്ടിൽ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി പോലീസിന്റെയും ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി.

തോട്ടിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും ഇടയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള അന്വേഷണവും നടത്തി. നാളെയും തിരച്ചിൽ തുടരും