മീനച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ആവേശവും; പൊരിയുന്ന ചൂടിലും പ്രചരണം ശക്തമാക്കി ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ്

Spread the love

ഏറ്റുമാനൂർ: കൊടുംചൂടിനെ അവഗണിച്ചും പര്യടനം സജീവമാക്കി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകളിൽ പങ്കുചേർന്നുമാണ് അദ്ദേഹം മുന്നേറുന്നത്.

​കുടമാളൂർ, കൈപ്പുഴ മേഖലകളിലെ വിവിധ കോൺവെന്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പ്രധാന സന്ദർശനങ്ങൾ. കുടമാളൂർ അഭയഭവനിലെത്തിയ സ്ഥാനാർത്ഥി അന്തേവാസികൾക്കൊപ്പം ഏറെ സമയം ചിലവഴിച്ചു. സ്നേഹനിർഭരമായ സ്വീകരണമാണ് അഭയഭവനിലെ മുതിർന്നവർ അദ്ദേഹത്തിന് നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ടവനെപ്പോലെ ചേർത്തണച്ചാണ് അവർ നാട്ടകം സുരേഷിനെ യാത്രയാക്കിയത്.

​തുടർന്ന് കുമരകം, കവണാറ്റിൻകര വിരിപ്പുകാല ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ അദ്ദേഹം പങ്കെടുത്തു. ഭക്തജനങ്ങളുമായി കുശലാന്വേഷണം നടത്തിയ നാട്ടകം സുരേഷ്, ക്ഷേത്രത്തിലെ പ്രസാദമൂട്ടിലും പങ്കാളിയായി.

​തൊണ്ടമ്പ്ര മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് നിയമത്തിൽ വരുത്തിയ മാറ്റങ്ങളിൽ തങ്ങൾക്കുള്ള കടുത്ത ആശങ്ക തൊഴിലാളികൾ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി.

video
play-sharp-fill

​പര്യടനത്തിന് പിന്നാലെ ഏറ്റുമാനൂർ, നീണ്ടൂർ,തിരുവാർപ്പ് ആർപ്പൂക്കര എന്നീ പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും നാട്ടകം സുരേഷ് പങ്കെടുത്തു. വൻ ജനപങ്കാളിത്തമാണ് ഓരോയിടത്തും ദൃശ്യമായത്. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ യു.ഡി.എഫിന് വോട്ട് നൽകണമെന്ന് കൺവെൻഷനുകൾ ആഹ്വാനം ചെയ്തു.