
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കളുടെ അക്രമണത്തില്‍ പരിക്കേറ്റു; പരിക്കേറ്റ് ചികിത്സയിലായിരുന്ന മീനച്ചില്‍ താലൂക്ക് ഓഫീസ് ജീവനക്കാരൻ മരിച്ചു
മൂന്നിലവ്: ബന്ധുക്കളുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താലൂക്ക് ഓഫീസ് ജീവനക്കാരൻ മരിച്ചു.
മീനച്ചില്‍ താലൂക്ക് ഓഫിസിലെ ഓഫിസ് അസിസ്റ്റന്‍റ് മേച്ചാല്‍ ചരക്കുന്നേല്‍ സാജൻ ദേവസ്യ (43) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സാജന്‍റെ സഹോദരൻ സന്തോഷ് (49), മകൻ അലൻ (19), സഹോദരി ഭര്‍ത്താവ് അനില്‍ എന്നിവരെ മേലുകാവ് പോലീസ് അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 14 നാണ് സാജന് നേരെ ബന്ധുക്കളുടെ അക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നു പ്രതികള്‍ സാജനെ അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സാജൻ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.
Third Eye News Live
0