
മീനച്ചിലാറ്റില്‍ മീനുകള്‍ അടക്കം ചത്തുപൊങ്ങുന്നു; ആറ്റിൽ വിഷം കലർത്തിയതായി സംശയം; കുമരകം, തിരുവാര്‍പ്പ് തുടങ്ങി മിക്ക തോടുകളിലും മീന്‍ പിടിയ്ക്കുന്നതിനായി സാമൂഹിക വിരുദ്ധര്‍ ആറ്റില്‍ വിഷം കലര്‍ത്തുന്നതായി വ്യാപക പരാതി
സ്വന്തം ലേഖകൻ
കുമ്മനം: താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറ്റില്‍ വലിയ മീനുകള്‍ അടക്കം ചത്തുപൊങ്ങുന്നു. മീന്‍ പിടിയ്ക്കുന്നതിനായി സാമൂഹിക വിരുദ്ധര്‍ ആറ്റില്‍ വിഷം കലര്‍ത്തുന്നതാണ് മീനുകള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കുമരകം, തിരുവാര്‍പ്പ് തുടങ്ങി മിക്ക തോടുകളിലും ഇത്തരത്തിലുള്ള മീന്‍പിടിത്തം വ്യാപകമാണ്.
കുമരകം തിരുവാര്‍പ്പ് പഞ്ചായത്തുകളിലേയ്ക്കുള്ള ശുദ്ധജല വിതരണത്തിനായുള്ള താഴത്തങ്ങാടിയിലെ പമ്പിംഗ് സ്റ്റേഷന് സമീപത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാലങ്ങളിലാണ് ആറ്റില്‍ വിഷപദാര്‍ഥങ്ങള്‍ കലക്കുന്നത്. മീന്‍ പിടിക്കാന്‍ വേണ്ടി വിഷം കലക്കുന്നതുമൂലം മീനുകളെ കൂടാതെ മറ്റ് എല്ലാ വിധ ജലജീവികളും ചത്തു പൊന്തി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിയ്ക്കുകയാണ്. തോടുകളിലെ ഒഴുക്ക് നിലച്ചതുകൊണ്ട് ദിവസങ്ങളോളം ആറ്റിലെ വെള്ളം ഉപയോഗിയ്ക്കാനാവാത്ത അവസ്ഥയിലാണ് തീരവാസികള്‍.
വംശനാശ ഭീഷണി നേരിടുന്ന മത്സ്യകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവ നശിക്കുന്നതിനാല്‍ മത്സ്യ ലഭ്യതയില്‍ തന്നെ കുറവ് വരുന്നതായാണ് കണ്ടെത്തല്‍. ലക്ഷങ്ങള്‍ മുടക്കി ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ വര്‍ഷം തോറും കായലിലും തോടുകളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വെറും പാഴ്‌വേലയായി മാറുകയാണ്