നദി പുനർ സംയോജന പദ്ധതി കേരളത്തിൻ്റെ പുത്തൻ സൂര്യോദയം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

നദി പുനർ സംയോജന പദ്ധതി കേരളത്തിൻ്റെ പുത്തൻ സൂര്യോദയം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി കേരളത്തിൻ്റെ പുത്തൻ സൂര്യോദയമാണെന്ന് സ്പീക്കർ പി.ശ്രിരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവാർപ്പ് പഞ്ചായത്തിലെ മലരിയ്ക്കലിൽ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടന്ന് വരുന്ന വയലോര – കായലോര ടൂറിസം ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജസ്സി നൈനാൻ അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ പി.കെ സുധീർബാബു മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പദ്ധതി വിശദികരിച്ചു.

ജനകീയ ഇടപെടലുകളിൽ ലോകത്തിന് മാത്യകയായി മാറി ബജറ്റിലിടം നേടിയ നദീ സംയോജന പദ്ധതിക്ക് സർക്കാരിൻ്റെ എല്ലാവിധ പിന്തുണയും സ്പീക്കർ ഉറപ്പ് നൽകി. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ രണ്ടാം വാർഷിക സുവനീർ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിൽ നിന്നും സ്പീക്കർ പി.ശ്രിരാമകൃഷ്ണൻ ഏറ്റു വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ്‌ കൗൺസിലർ ഷേർലി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, സി.റ്റി രാജേഷ്, മൈനർ ഇറിഗേഷൻ എക്സി.എൻഞ്ചിനീയർ കെ.കെ അൻസാർ, മലരിക്കൽ ടൂറിസം സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ, ഉല്ലാസതീരം സെക്രട്ടറി വി.എസ് തോമസ്, ലാലു കോച്ചേരിൽ, പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് റ്റി.കെ ഗോപാലകൃഷ്ണൻ, കെ.ഒ അനിയച്ചൻ, സുഭാഷ് കുമാർ, പി.കെ പൊന്നപ്പൻ, സി.ജി മുരളിധരൻ, പി.എ റെജി, പത്മഭൂഷൺ, വി.റ്റി ജോൺ, പീറ്റർ നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഞായറാഴ്ച വൈകുന്നേരം കുമരകം നാട്ടുപെരുമയുടെ നാടൻപാട്ട്, പ്രജീഷ് കൂട്ടിക്കൽ അവതരിപ്പിക്കുന്ന കോമഡി ഷോ, മ്യൂസിക് ബീഡ്സ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയോടെ മേള പര്യവസാനിക്കും.