ജിഎസ്ടി പരിഷ്കാരം;രോഗികൾക്ക് ആശ്വാസമേകി; മരുന്നുകൾക്ക് വില കുറഞ്ഞു; 36 മരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കി

Spread the love

കോട്ടയം : പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ മരുന്നുകളുടെ വില കുറഞ്ഞു.പൂര്‍ണമായും നികുതി ഒഴിവാക്കിയ അര്‍ബുദത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടേ 36 മരുന്നുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില കുറഞ്ഞത്. ബാക്കി മുരുന്നുകള്‍ക്കുള്ള വിലയില്‍ അഞ്ച് ശതമാനം കുറവുണ്ടായി.

ജി.എസ്.ടി പരിഷ്കാരം ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്ന മേഖലകളിലൊന്ന് ആരോഗ്യ മേഖലയാണ്. അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍ രക്ഷാ മരുന്നുകളും ഉള്‍പ്പെടേ 36 മരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കി.

ഇതോടെ ഈ മരുന്നുകള്‍ക്ക് ഗണ്യമായി വില കുറഞ്ഞു. മറ്റ് മരുന്നുകളുടെ ജി.എസ്.ടി 5 ശതമാനമായി കുറഞ്ഞു. ഇതോടെ ഏതാണ്ടെല്ലാ മരുന്നുകളുടെയും വിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കുറഞ്ഞ വിലക്ക് മരുന്നുകളുടെ വില്‍പന തുടങ്ങിയതായി വ്യാപാരികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാന്‍സര്‍,ഹീമോഫീലിയ, സ്പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗികള്‍ക്കുള്ള 36 മരുന്നുകളുടെ ജി.എസ്.ടി പൂര്‍ണമായി ഇല്ലാതായി.

ബാക്കിയുള്ളവ 12 ശതാമാനത്തില്‍ നന്നു 5 ശതമാനമായി കുറഞ്ഞു. ഓരോ മാസവും വന്‍ തുകയാണു മരുന്നുകള്‍ക്കു ചെലവാക്കേണ്ടി വരുന്നത്. സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണു മരുന്നിന്റെ വില.

എം.ആര്‍.പിയില്‍ നിന്ന് ഏഴു ശതമാനം കുറച്ചായിരിക്കണം നല്‍കേണ്ടത്. ഈവര്‍ഷം ഡിസംബര്‍ 31വരെ പഴയ സ്റ്റോക്കില്‍ തിരുത്തല്‍ വരുത്താനോ സ്റ്റിക്കര്‍ പതിപ്പിക്കാനോ പാടില്ലെന്നാണു കേന്ദ്ര നിര്‍ദേശം.

പുതിയ സ്റ്റോക്ക് അഞ്ച് ശതമാനമായി വില കുറഞ്ഞു വരുന്നത് വരെ പഴയ സ്റ്റോക്കു വാങ്ങിയാലും ഇതേ ഇളവു ഗുണഭോക്താക്കള്‍ക്കു ലഭിക്കണം. അല്ലാത്തപക്ഷം ഗുണഭോക്തക്കള്‍ക്കു പരാതിപ്പെടാം.
പുതുക്കിയ നികുതി നിരക്കിനനുസരിച്ചുള്ള ടാക്‌സ് ഇന്‍വോയ്സുകള്‍ ഇന്നു മുതല്‍ നല്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കയിരുന്നു. ഇതു തെറ്റിച്ചാല്‍ കടുത്ത നടപടി വ്യാപാരകള്‍ നേരിടേണ്ടി വരും.

രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി ഞരമ്ബ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവക്കും വില കുറയും

ഹീമോഫീലിയ രോഗികള്‍ക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇന്‍ജക്ഷന് 35,000 രൂപ വരെ വില കുറയും.

എന്നാല്‍ ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് വില കുറയില്ല. കരളിലെ ക്യാന്‍സറിനുള്ള അലക്റ്റിനിബ് ഗുളികയ്ക്ക് ഒരാഴ്ചത്തേക്ക് 1.20ലക്ഷം രൂപയായിരുന്നത് ജി.എസ്.ടിയില്ലാതായതോടെ 1.06 ലക്ഷം രൂപയ്ക്ക് ലഭിക്കും.14,471രൂപ കുറയും.

56 ഗുളികയാണ് അലക്റ്റിനിബിന്റെ ഒരു പായ്ക്കറ്റില്‍. പ്രതിദിനം ആറു മണിക്കൂര്‍ ഇടവിട്ട് എട്ട് ഗുളികയാണ് കഴിക്കേണ്ടത്.ഹീമോഫീലിയ രോഗികള്‍ക്കുള്ള എമിസിസുമാബ് ഇന്‍ജക്ഷന്‍ മരുന്നിന് വിപണയില്‍ 2.94 ലക്ഷം രൂപയാണ്. ഇന്നു മുതല്‍ ഇവ 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിനു ലഭിക്കും