എട്ട് വയസ്സുകാരന് നല്‍കിയ പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം; ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു

Spread the love

പാലക്കാട് : ഹെൽത്ത് സെൻറിൽനിന്ന് നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം
കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

കുട്ടിയോട് പകുതി ഗുളിക കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഗുളിക പൊട്ടിച്ചപ്പോഴാണ് ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനകീയ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, നഗരസഭ സെക്രട്ടറി എന്നിവരോട് കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.