ദിവസേന ഒന്നിലേറെ മരുന്നുകള്‍ കഴിക്കുന്നവരാണോ നിങ്ങൾ? ഗുളികകള്‍ വാങ്ങുമ്പോള്‍ അതിന്റെ പാക്കറ്റിലെ വ്യത്യസ്തമായ മാര്‍ക്കുകള്‍, ലേബലുകള്‍ ഒക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? മരുന്നുകളുടെ സ്ട്രിപ്പുകളിലെ ചുവന്ന വര എന്തിന്? അറിയാം വിശദമായി…!

Spread the love

കോട്ടയം: ഇന്ന് മിക്കവാറും പേർ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ ദിവസേന മരുന്ന് കഴിക്കുന്നവരാണ്. ദിവസേന ഒന്നിലേറെ മരുന്നുകള്‍ കഴിക്കുന്നുമുണ്ട്.

video
play-sharp-fill

തലവേദന വന്നാലും പനി വന്നാലും ഡോളോയിലും പാരാസെറ്റാമോളിലും അഭയം പ്രാപിക്കുന്നവരുമുണ്ടാകും. എന്നാല്‍ ഒരു കാരണവശാലും ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ മരുന്ന് കഴിക്കാൻ പാടുള്ളതല്ല. സ്വയം ചികിത്സയുമരുത്.

പറഞ്ഞുവരുന്നത് ഗുളികകളെ കുറിച്ചല്ല, മരുന്നിന്റെ പുറത്തുള്ള ചില കാര്യങ്ങളെ കുറിച്ചാണ്. ഗുളികകള്‍ വാങ്ങുമ്പോള്‍ അതിന്റെ പാക്കറ്റില്‍ വ്യത്യസ്തമായ മാര്‍ക്കുകള്‍, ലേബലുകള്‍ ഒക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? മരുന്നുകളുടെ സ്ട്രിപ്പുകളിലെ ചുവന്ന വര ഉണ്ടാകാറില്ലേ? ഇവ സൂചിപ്പിക്കുന്നത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കരുത് എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില പാക്കേജുകളില്‍ ഒരു ചുവന്ന ബോക്‌സില്‍ ഇതേ വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പുറമെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നിന്റെ മുഴുവന്‍ കോഴ്‌സും പൂര്‍ത്തിയാക്കുന്നതാണ് ഉചിതമെന്ന അര്‍ഥവും ഇതിനുണ്ട്.

ചില മരുന്നുകള്‍ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ അലര്‍ജി ഉണ്ടാക്കുന്ന ഘടകത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഒരു മുന്നറിയിപ്പ് ലേബല്‍ ഈ മരുന്നുകളില്‍ ഉണ്ടാകും. അത് വായിച്ച്‌ നോക്കി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണികളും പ്രായമായ രോഗികളുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മരുന്നിന്റെ ഡോസേജിനെ കുറിച്ചുള്ള കാര്യങ്ങള്‍ മെഡിസിന്‍ സ്ട്രിപ്പിലോ ബോട്ടിലിലോ എളുപ്പത്തില്‍ കണ്ടെത്താനാകും. മുതിര്‍ന്ന ആളുകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാവുന്ന ഡോസുകള്‍ ഇവയില്‍ ഉണ്ടാകും. പതിവായി മരുന്ന് കഴിക്കുന്നവരാണെങ്കിലും മരുന്ന് വാങ്ങുമ്പോള്‍ ഡോസേജ് പരിശോധിക്കാൻ മറക്കരുത്.

എക്‌സപയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ ഒരിക്കലും കഴിക്കരുത്. മരുന്നു വാങ്ങുമ്പോള്‍ ഡേറ്റ് കൃത്യമായി പരിശോധിക്കണം.

മരുന്ന് സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചുള്ള മുന്നറിയിപ്പും അവഗണിച്ചുകൂടാ. താപനില, ഈര്‍പ്പം, വെളിച്ചം ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ടാകും. ഫ്രിഡിജിലാണോ അതോ മുറിയിലെ താപനിലയിലാണോ മരുന്ന് സൂക്ഷിക്കേണ്ടത് എന്ന വിവരങ്ങള്‍ ഇതിലൂടെ മനസിലാക്കാനാകും.