മരുന്ന് സംഭരണശാലകളിലെ തുടര്‍ തീപിടിത്തം; സമഗ്രാന്വേഷണം സംബന്ധിച്ച്‌ വ്യക്തതയില്ല; കെമിക്കല്‍ അനാലിസിസി റിപ്പോര്‍ട്ടിനെക്കുറിച്ചും വിവരങ്ങളില്ല; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ആരോഗ്യമന്ത്രി…!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎംഎസ്‍സിഎല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളില്‍ ഇന്നും പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്നും ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. അതിനിടെ, നിലവില്‍ സ്റ്റോക്കുള്ള ബ്ലീച്ചിങ് പൗഡറുകള്‍ ആശുപത്രികളിലെ സ്റ്റോറുകളില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ഗോഡൗണുകള്‍ കത്തി, കോടികളുടെ നഷ്ടമുണ്ടായി, തീകെടുത്തുന്നതിനിടെ ഒരു ഫയര്‍മാൻ മരിച്ചു, തീപ്പിടുത്തത്തിന് കാരണമായെന്ന് കരുതുന്ന ടണ്‍കണക്കിന് ബ്ലീച്ചിങ് പൗഡര്‍ ഇപ്പോഴും പുകയുന്ന ബോംബായി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്.

പക്ഷേ, ഈ ചൂടും പുകയുമൊന്നും പക്ഷെ ആരോഗ്യവകുപ്പിനില്ല. സമഗ്രാന്വേഷണം സംബന്ധിച്ച്‌ വ്യക്തതയില്ല. കെമിക്കല്‍ അനാലിസിസി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വിവരങ്ങളില്ല.

അഴിമതി ആരോപണങ്ങളില്‍ മറുപടിയോ മൂന്നിടത്തും തീപ്പിടുത്തത്തിനുണ്ടായ വ്യക്തമായ കാരണമെന്തെന്നോ പറഞ്ഞിട്ടില്ല. ഇന്ന് എല്ലാത്തിനും മറുപടി പറഞ്ഞിട്ടില്ല. ഇന്ന് എല്ലാത്തിനും മറുപടി പറയാമെന്ന് ഇന്നലെ പറഞ്ഞ മന്ത്രി ഇന്നും മിണ്ടില്ല.