
തൃശ്ശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി- എസ്എംഎ എന്ന അപൂർവരോഗത്തിനുള്ള മരുന്നിന്റെ കേന്ദ്രീകൃത സംഭരണത്തിനും വിതരണത്തിനും നടപടി വേണമെന്നാവശ്യം. രോഗത്തിനെതിരേ ഫലപ്രദമായ റിസ്ഡിപ്ലാം എന്ന മരുന്നിന്റെ വില കുറഞ്ഞ ജനറിക് പതിപ്പ് ഇന്ത്യയിൽ കിട്ടിത്തുടങ്ങിയ സാഹചര്യത്തിലാണ് നീക്കം.
ഈയവസ്ഥയിൽ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ രോഗികൾക്കും പൊതുസംവിധാനത്തിലൂടെ മരുന്നെത്തിക്കണമെന്നാണ് ആവശ്യം. നിലവിൽ പരമാവധി 16,000-ത്തിൽപ്പരം രൂപയ്ക്ക് കിട്ടുന്ന മരുന്ന് 20 കിലോയിൽക്കൂടുതൽ ശരീരഭാരമുള്ള രോഗികൾക്കും ആശ്വാസകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ചികിത്സയുടെ വലിയ ഭാരം പേറുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പറയുന്നത്. ഇത്തരം രോഗികളുടെ ക്ഷേമത്തിനായി തൃശ്ശൂരിലെ മതിലകം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈൻഡ് ട്രസ്റ്റാണ് മന്ത്രി വീണാജോർജ്ജിനെ സമീപിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനാരോഗ്യപ്രവർത്തകരുടെ നിയമപരമായ ഇടപെടലിനെ തുടർന്ന് ബംഗ്ലാദേശിലെ കമ്പനിക്ക് മരുന്നിന്റെ വില കുറഞ്ഞ പതിപ്പ് നിർമിക്കാൻ അനുമതി കിട്ടിയതാണ് വഴിത്തിരിവായത്.




