രാജ്യത്തെ 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; തട്ടിപ്പ് വ്യാജമരുന്നുകളിലൂടെയും

Spread the love

ഡല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന വിവിധ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ).111 മരുന്നുകൾക്കാണ് ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയത്.

video
play-sharp-fill

നവംബറില്‍ ശേഖരിച്ച മരുന്ന് സാമ്പിളുകളുടെ പരിശോധാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.സമ്പിളുകളില്‍ 41 എണ്ണം സെന്‍ട്രല്‍ ലബോറട്ടറിയിലും 70 എണ്ണം വിവിധ സംസ്ഥാനങ്ങളിലെ ലബോറട്ടറികളിലുമാണ് പരിശോധിച്ചത്.

 

അതേസമയം, ഈ മരുന്നുകളുടെ അതേ ഗുണമേന്മയുളള മരുന്നുകളെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനായി സിഡിഎസ്സിഒ വില്‍പ്പനക്കാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തിവരികയാണ്. നവംബറില്‍ പരിശോധിച്ച മരുന്നുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിലവില്‍ പുറത്തുവന്ന പട്ടികയില്‍ മരുന്ന് നിര്‍മിച്ചവരുടെ വിവരങ്ങളും, നിര്‍മാണതീയതി,കാലഹരണപ്പെടുന്ന ദിവസം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നവംബറില്‍ നടത്തിയ പരിശോധനയില്‍ ഇതില്‍ രണ്ട് മരുന്നുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബീഹാര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോററ്റിയിലെയും ഗാസിയാബാദിലെ സിഡിഎസ്സിഒയിലെയും പരിശോധനയില്‍ നിന്നാണ് ഇത് കണ്ടെത്തിയതാണ്. പ്രമുഖ മരുന്ന് കമ്ബനികളുടെ പേരിലും ബ്രാന്‍ഡിലും വ്യാജന്‍മാര്‍ നിര്‍മിച്ചതാണ് മരുന്നുകള്‍.

 

പാന്റോപ്രോസോള്‍ ഗാസ്‌ട്രോ റെസിസ്റ്റന്റ് ടാബ്ലെറ്റുകളും അമോക്‌സിസിലിന്‍ ആന്‍ഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്ലെറ്റ്‌സും എന്നിവ ഉള്‍പ്പെടുന്നു. അസിഡിറ്റി, അള്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തടയാനാണ് പാന്റോപ്രോസോള്‍ ഗാസ്‌ട്രോ റെസിസ്റ്റന്റ് ടാബ്ലെറ്റുകള്‍ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാനുള്ളതാണ് അമോക്‌സിസിലിന്‍ ആന്‍ഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്ലെറ്റുകള്‍.