തകരഷെഡ്ഡിൽ നിർമ്മിച്ച ഓഫീസിൽ കെട്ടിടം;ഇവിടെ ഉണ്ടാക്കുന്നത് കുട്ടികളുടെ മരുന്ന് മുതൽ പാരസെറ്റമോൾ വരെ; പ്ലാന്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങൾ

Spread the love

ചെന്നൈ: കുട്ടികൾക്കുള്ളത് ഉൾപ്പെടെ അൻപതോളം മരുന്നുകൾ ഉൽപാദിപ്പിക്കുന്നത് കാഞ്ചീപുരത്തിനടുത്ത് വ്യവസായ മേഖലയായ സുങ്കുവർഛത്രത്തിൽ പ്രവർത്തിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ പ്ലാന്റ് ലാണ്.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്.കമ്പനി നിലവിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. തകരഷീറ്റുകൾ കൊണ്ടു മറച്ചൊരുക്കിയതാണു മുൻവശത്തെ ഓഫിസ്.

പിന്നിലെ വലിയ കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മരുന്ന് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ചിതറിക്കിടക്കുന്നു. മരുന്ന് നിർമാണത്തിനെത്തിച്ച രാസവസ്തു നിറച്ച പ്ലാസ്റ്റിക് ബാരലുകൾ പൊരിവെയിലത്തു ചൂടിൽ വീർത്തു കിടപ്പുണ്ട്. ഉൽപാദനം തടഞ്ഞില്ലായിരുന്നെങ്കിൽ മരുന്നായി മാറേണ്ടതായിരുന്നു ഇവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ മരണത്തിനു പിന്നാലെ, തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക വിശകലനത്തിൽ കണ്ടെത്തി. ഇതു ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതര വൃക്ക തകരാറും മരണവും സംഭവിക്കാം.

ഉൽപാദനം തടഞ്ഞതിനു പിന്നാലെ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങി.

ആന്റിബയോട്ടിക് മുതൽ പാരസെറ്റമോൾ വരെ

പുഴുക്കടിക്കുള്ള മരുന്ന് മുതൽ ആന്റിബയോട്ടിക്കും പ്രമേഹ മരുന്നും ഉൾപ്പെടെ ശ്രേസൻ ഫാർമ നിർമിക്കുന്നുണ്ട്. വേദനസംഹാരികളും ഏറെയുണ്ട്. പാരസെറ്റമോളിനൊപ്പം വിവിധ സംയുക്തങ്ങൾ ചേർത്തുള്ള കോംബിനേഷൻ മരുന്നുകളാണ് ഏറെയും.

കുട്ടികൾക്കുള്ള സിറപ്പുകളിൽ വിശപ്പുണ്ടാക്കുന്നത്, വൈറ്റമിൻ, അലർജി മരുന്നുകളുമുണ്ട്. വിവാദത്തിൽപ്പെട്ട കോൾഡ്രിഫ് സിറപ്പിനു പുറമേ ഗുളികയുമുണ്ട്.