
പാതയോരത്തും പാടവരമ്പത്തും പാഴ്പുരേടത്തും തഴച്ചു വളരുന്ന തൊട്ടാവാടിയെ ഒന്നു തൊട്ടു വാടിക്കാത്തവര്‍ പഴയ തലമുറയില്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പലർക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് അധികം അറിവില്ല. തൊട്ടാവാടി ഒരു ഔഷധ സസ്യമാണ്. ഒട്ടനവധി ഗുണങ്ങൾ തൊട്ടാവാടിയിൽ നിന്ന് നമുക്ക് ലഭിക്കും.
തൊട്ടാവാടിക്ക് ശ്വാസവൈഷമ്യം, അലര്‍ജി, പ്രമേഹം, ചര്‍മ്മരോഗങ്ങള്‍, രക്തസ്രാവം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ട്.
കുട്ടികളിലെ ശ്വാസംമുട്ട്, മുതിര്‍ന്നവരിലെ ആസ്ത്മ എന്നിവയ്ക്ക് തൊട്ടാവാടി നീര് കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് തൊട്ടാവാടി നീര് തേനുമായി ചേര്‍ത്ത് കഴിക്കാം. പ്രമേഹം, രക്താര്‍ശ്ശസ് പോലുള്ള രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടാവാടിക്കൊണ്ടുള്ള ചില ഔഷധ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പ്രമേഹത്തിന്
തൊട്ടാവാടിയുടെ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്
കുട്ടികളിലെ ശ്വാസംമുട്ട്, മുതിര്‍ന്നവരിലെ ആസ്ത്മ എന്നിവയ്ക്ക് തൊട്ടാവാടി നീര് കരിക്കിന്‍വെള്ളത്തില്‍ സേവിക്കുന്നത് ഗുണം ചെയ്യും.
അലര്‍ജിക്ക്
തൊട്ടാവാടി നീര് തേനുമായി ചേര്‍ത്ത് കഴിക്കുന്നത് അലര്‍ജിക്ക് ആശ്വാസം നല്‍കും.
ചര്‍മ്മരോഗങ്ങള്‍ക്ക്
അലര്‍ജി, ചൊറിച്ചില്‍, സോറിയാസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്ക് തൊട്ടാവാടി നീര് തേച്ച് കുളിക്കുന്നതും പുരട്ടുന്നതും നല്ലതാണ്.
രക്തസ്രാവം നിയന്ത്രിക്കാന്‍
ആര്‍ത്തവസമയത്തെ രക്തസ്രാവം നിയന്ത്രിക്കാന്‍ തൊട്ടാവാടി നീര് തേനുമായി കഴിക്കാം.
വിഷജന്തുക്കള്‍ കടിച്ചാല്‍
വിഷജന്തുക്കള്‍ കടിച്ച ഭാഗത്ത് തൊട്ടാവാടി അരച്ച് പുരട്ടുന്നത് നല്ല പ്രതിവിധിയാണ്. തൊട്ടാവാടി നീര് കൈപ്പുള്ളതും വീര്യം ശീതവുമാണ്. ഇതിന്റെ ഉപയോഗത്തില്‍ ആയുര്‍വേദ വൈദ്യനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.