വീടിനുള്ളിലും വളര്‍ത്താം ഔഷധത്തോട്ടം; ശ്രദ്ധിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങള്‍

Spread the love

കോട്ടയം: വീടിന്റെ അകത്തളങ്ങളില്‍ ചെടികള്‍ വളർത്തുന്നത് ഇന്ന് ഒരു ഫാഷൻ മാത്രമല്ല, മറിച്ച്‌ മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും അത്യാവശ്യമായ ഒന്നായി മാറിയിരിക്കുന്നു.

video
play-sharp-fill

അലങ്കാരച്ചെടികള്‍ക്കൊപ്പം തന്നെ ഔഷധ സസ്യങ്ങളും വീടിനുള്ളില്‍ വളർത്താമെന്നത് പലർക്കും പുതിയ അറിവായിരിക്കും. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായും ഇവ ഉപയോഗിക്കാം. എന്നാല്‍ വീടിനുള്ളില്‍ ഇത്തരം ചെടികള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വെളിച്ചം പ്രധാനം
മിക്ക ഔഷധ സസ്യങ്ങള്‍ക്കും ദിവസവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. വീടിനുള്ളില്‍ വളർത്തുമ്പോള്‍ പ്രകാശം കുറയാൻ സാധ്യതയുള്ളതിനാല്‍ ജനാലകള്‍ക്ക് അരികിലോ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ബാല്‍ക്കണികളിലോ ചെടികള്‍ വയ്ക്കാൻ ശ്രദ്ധിക്കണം. ശരിയായ അളവില്‍ വെളിച്ചം ലഭിച്ചാല്‍ മാത്രമേ ഇവയുടെ വളർച്ച പൂർണ്ണമാകുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചനം മിതമായി
പുറത്ത് വളരുന്ന ചെടികളെ അപേക്ഷിച്ച്‌ വീടിനുള്ളിലെ ചെടികള്‍ക്ക് കുറഞ്ഞ അളവില്‍ വെള്ളം മതിയാകും. റോസ്മേരി, ഒറിഗാനോ, ബേസില്‍ തുടങ്ങിയ സസ്യങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണെങ്കിലും അമിതമായി ഒഴിക്കുന്നത് വേരുകള്‍ ചീഞ്ഞുപോകാൻ കാരണമാകും. മണ്ണിന്റെ ഈർപ്പം പരിശോധിച്ച ശേഷം മാത്രം വെള്ളമൊഴിക്കുക എന്നതാണ് ശരിയായ രീതി.

കൃത്യമായ വളപ്രയോഗം
കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ മാസത്തില്‍ ഒരിക്കല്‍ വളം നല്‍കുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കും. എന്നാല്‍ തണുപ്പുകാലത്ത് സസ്യങ്ങള്‍ക്ക് വളത്തിന്റെ ആവശ്യം കുറവാണ്. അമിതമായ വളപ്രയോഗം ചെടികള്‍ പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുമെന്നതിനാല്‍ അളവ് കൃത്യമായിരിക്കണം.

റോസ്മേരി, തുളസി, പുതിന, കറ്റാർവാഴ തുടങ്ങിയ ചെടികള്‍ ഇത്തരത്തില്‍ വീടിനുള്ളില്‍ വളർത്താൻ ഏറ്റവും അനുയോജ്യമാണ്. വിപണിയില്‍ നിന്നും ലഭിക്കുന്ന രാസവസ്തുക്കള്‍ കലർന്ന ഇലകള്‍ക്ക് പകരം വീട്ടില്‍ തന്നെ ജൈവരീതിയില്‍ വളർത്തുന്ന ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.