
നിയമം കാറ്റിൽ പറത്തി മെഡിക്കൽ സർവീസസ് കോർപറേഷനിൽ 186 പിൻവാതിൽ നിയമനങ്ങൾ
സ്വന്തം ലേഖകൻ
കോഴിക്കോട് :സർക്കാർ നിർ ദേശങ്ങളും കരാർ നിയമന ചട്ടങ്ങളും കാറ്റിൽപറത്തി കേരള മെഡിക്കൽ സർവീസസ് കോർപറേഷ : നിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്നു കണ്ടെത്തൽ. പത്രങ്ങളിലോ വെബ്സൈറ്റിലോ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ നി യമിക്കപ്പെട്ടവരിൽ 135 പേർ ഇപ്പോഴും വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്ത്‌തമായി.
കോർപറേഷനിലെ കരാർ-ദിവസവേതന ജീവനക്കാരുടെ സേവന വിവരങ്ങൾ സംബന്ധിച്ച നടക്കുന്ന പരിശോധനയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെയാണ് ഇത്രയും പിൻവാതിൽ നിയമനം നടന്നതു പുറത്തുവരുന്നത്.
നിയമിക്കപ്പെട്ട് ഒന്നര മാസത്തിനു ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. സ്‌ഥിരപ്പെടു ത്തൽ റദ്ദാക്കണം എന്ന് വിജി ലൻസ് ഡയറക്‌ൾ ആവശ്യപ്പെട്ട ജീവനക്കാർക്കു വരെ ധനവകുവിന്റെ പ്രത്യേക അംഗീകാരത്തോടെ ശമ്പള സ്‌കെയിൽ പരിഷ്‌കരിച്ച് സർവീസ് ബുക്ക് ക്രമ പ്പെടുത്തി നൽകിയതായും മന്ത്രിയുടെ മറുപടിയിൽ വ്യക്‌തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎസ് സിയുടെ പരിധിയിൽ വരാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം എന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നടന്നതെന്നു രേഖകളിൽ വ്യ കതമാണ്. എംപ്ലോയ്‌മെന്റ് എക്സ‌്ചേഞ്ച് വഴി യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭിച്ചില്ലെ ങ്കിൽ പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കണം
: എന്നിട്ടും ആളെ കിട്ടിയില്ലെങ്കിൽ മാത്രമേ നേരിട്ടു നിയമനം നടത്താൻ സാധിക്കൂ .
തൊഴിലും പുനരധിവാസവും വകുപ്പിൻറെ 2004ലെ ഉത്തരവിക്കാൻ തുടങ്ങിയതുതന്നെ 2023ഏപ്രിൽ മുതലാണ്. മുൻപേ നടന്ന നിയമനങ്ങളിൽ ജീവനക്കാരുടെ യോഗ്യത പരി ശോധിക്കുകയോ ഒഴിവുകൾ സംബന്ധിച്ച പത്രപരസ്യം നൽകി അപേക്ഷകരെ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല.
കെ.എം.എസ്‌സിഎല്ലിലെ ഭൂരി ഭാഗം ജീവനക്കാരും കരാർ-ദിവസവേതന – ഔട്ട്സോഴ്‌സ് വ്യവ സ്‌ഥയിലാണു ജോലി ചെയ്യുന്നത് .സ്‌ഥിരനിയമനം ലഭിച്ച 9 ജീവ നക്കാരുടെയും കരാർ അടിസ്‌ഥാനത്തിലുള്ള 669 ജീവനക്കാരുടെയും ദിവസവേതന അടിസ്‌ഥാന ഔട്ട്സോഴ്സസ് അടിസ്‌ഥാനത്തിലുള്ള 161 ജീവനക്കാരുടെയും നി യമനരേഖകളാണ് പരിശോധി ക്കുന്നത്.