
കോട്ടയം മെഡി.കോളജിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം: 2 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു: പ്രതിയുമായി ജീവനക്കാർ ആശുപത്രിക്കുള്ളിൽ മദ്യപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിടിയിലായ പ്രതിയെ സഹായിച്ച രണ്ട് താൽക്കാലിക ജീവറക്കരെ പിരിച്ചുവിട്ടു.
അഞ്ച് മാസം പ്രായമുള്ള കുട്ടിയെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഹൗസ് കീപ്പിങ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരായ ലിജോ, അരുൺ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. കുടുംബശ്രീ വഴി ജോലിയിൽ പ്രവേശിച്ചവരാണ് ഇരുവരും. കേസിലെ പ്രതിയും മുൻജീവനക്കാരനുമായഅതിരമ്പുഴ സ്വദേശി അഷറഫിന് ആശുപത്രിക്ക് ഉള്ളിൽ കയറാൻ അവസരം ഒരുക്കിയെന്നും ഇയാളോടോപ്പം ഇരുവരും ചേർന്ന് ജോലി സമയത്ത് മദ്യപിച്ചിരുന്നതായും ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് രണ്ട് പേരെയും സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. സംഭവത്തിൽ ആശുപത്രിക്ക് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ തട്ടിയെടുക്കാൻ ശ്രമിച്ചയാളെ
മിനിറ്റുകൾക്കുള്ളിൽ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇത് സുരക്ഷ മികവാണെന്നും അധികൃതർ അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റിന് മുന്നിൽ അമ്മയുടെ കയ്യിൽ കിടന്നു ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം നടന്നത്. കുടുംബശ്രീ വഴി ഹൗസ് കീപ്പിങ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ഇയാളും ജോലിക്ക് എത്തിയത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വഭാവ ദൂഷ്യം ഉൾപ്പെടെ കാരണങ്ങളാൽ നാലുദിവസം മുൻപ് ഇയാളെ ആശുപത്രി അധികൃതർ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു ആശുപത്രിയിലെത്തിയ ഇയാൾ സുഹൃത്തുക്കളായ ലിജു അരുൺ എന്നോരുമായി അത്യാഹിത വിഭാഗത്തിന്റെ മുകൾഭാഗത്തെ നിലയിലെത്തി മദ്യപിച്ചു തുടർനാണ് തട്ടിയെടുക്കൽ സംഭവം ഉണ്ടായത്.