മെഡിക്കൽ കോളജ് കെട്ടിടം തകർച്ച: പ്രതിപക്ഷ സമരത്തെ നേരിടാൻ ഭരണപക്ഷം മറുതന്ത്രം തേടുന്നു.

Spread the love

കോട്ടയം : മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചത് രക്ഷാപ്രവർത്തനം വൈകിത് മൂലമാണെന്നാരോപിച്ച്‌ പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുമ്പോള്‍ ശ്വാസംമുട്ടിയല്ല മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പിടിവള്ളിയാക്കുകയാണ് ഭരണപക്ഷം.

പുറത്തെടുക്കുമ്പോള്‍ ബിന്ദു മരിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകർന്ന കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറുകളോളം വൈകിയെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതിപക്ഷപാർട്ടികള്‍. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി. ഇന്നലെ കെ.പി.സി.സി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ചുള്ള മെഡിക്കല്‍ കോളേജ് മാർച്ച്‌ നടത്തി.

മെഡി.കോളേജിനെ തകർക്കാൻ നീക്കമെന്ന്
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മെഡിക്കല്‍ കോളേജ് ദുരന്തം സർക്കാരിനെതിരെ തിരിക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി നീക്കം. ഹൃദയ, കരള്‍ ശസ്ത്രക്രിയയിലൂടെയും ആധുനിക സംവിധാനങ്ങളോടെ മള്‍ട്ടിസ്പെഷ്യലാറ്റി തലത്തിലേക്ക് ഉയർന്ന കോട്ടയം മെഡിക്കല്‍ കോളേജിനെ തകർക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നാണ് ഭരണപക്ഷ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദീകരണ യോഗവുമായി എല്‍.ഡി.എഫ്
സി.പിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥനും, മറ്റു നേതാക്കളും മെഡിക്കല്‍ കോളേജാശുപത്രിയും, തലയോലപ്പറമ്പില്‍ ബിന്ദുവിന്റെ വീടും സന്ദർശിച്ചിരുന്നു.

പ്രതിപക്ഷ സമരത്തിനെതിരെ വരും ദിവസങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്താനാണ് എല്‍.ഡി.എഫ് തീരുമാനം. ഉദ്ഘാടനത്തിന് കാത്തിരിക്കാതെ പുതിയ സർജിക്കല്‍ ബ്ലോക്കിലേക്ക് മറ്റു വാർഡുകളിലെ രോഗികളെ പ്രവേശിപ്പിക്കാൻ നിർദ്ദേശം നല്‍കിയതും മന്ത്രി വാസവനായിരുന്നു.