
ഗാന്ധിനഗർ: മെഡിക്കല്‍ കോളജ് ആശുപത്രി കവാടം ഇരുട്ടില്‍. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന കവാടമാണ് ഇരുട്ടിലായിരിക്കുന്നത്.
ഇവിടെ വഴി വിളക്കുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് ഇതിനു കാരണം.
ഇതേത്തുടർന്ന് രാത്രികാലങ്ങളില്‍ രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി തെറ്റുന്നത് പതിവായിരിക്കുകയാണ്.
അതേസമയം ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് അതിന്‍റെ ക്രമീകരണങ്ങളും പൂർത്തിയായതാണ്. ലൈറ്റ് തെളിക്കുന്നതിന്‍റെ ഉദ്ഘാടനം മാത്രം നടന്നാല്‍ മതി. ഇതു വൈകുന്നതാണ് നിലവില്‍ ആശുപത്രി കവാടം ഇരുട്ടിലായിരിക്കുന്നതിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വെളിച്ചം ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. ഏറ്റുമാനൂർ എംഎല്‍എയും മന്ത്രിയുമായ വി.എൻ. വാസവൻ അനുവദിച്ച എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലെറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടനം വൈകുന്നതിന്റെ കാരണം വ്യക്തമല്ല.