മെഡിക്കൽ കോളജ് ഹയർസെക്കൻഡറി സ്കൂളിന് ചുറ്റും കാട്: ഫുട്ബോൾ കളിച്ചാൽ പന്ത് കാട്ടിൽ വീഴും: പേടിച്ചിട്ട് പന്തെടുക്കാൻ കാട്ടിൽ കയറാൻ കഴിയാതെ വിദ്യാർത്ഥികൾ.

Spread the love

ആർപ്പൂക്കര: മെഡിക്കല്‍ കോളജ് ഗവ. വോക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനത്തിന്‍റെ പരിസരം കാടുപിടിച്ചു കിടക്കുന്നത് വിദ്യാർഥികള്‍ക്കു ഭീഷണിയാകുന്നു.
മൈതാനത്ത് ഫുട്ബോളടക്കം കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ബോള്‍ ദിശ തെറ്റി കാട്ടിലേക്ക് പോകാറുണ്ട്. ഇതെടുക്കാൻ കുട്ടികള്‍ ഇഴജന്തുക്കളെയടക്കം ഭയന്നാണ് കാട്ടില്‍ കയറുന്നത്.

കാട്ടില്‍നിന്ന് ഇഴജന്തുക്കള്‍ മൈതാനത്തേക്കിറങ്ങി വരാറുമുണ്ടെന്നും പറയുന്നു. അടുത്തിടെ മനുഷ്യതലയോട്ടിയും അസ്ഥികളും കണ്ടെത്തിയത് ഈ സ്കൂള്‍ മൈതാനത്തിനു സമീപത്തെ കാട്ടില്‍ നിന്നാണ്.

മൈതാനത്ത് ഫുട്ബോള്‍ കളിക്കവെ ബോള്‍ കാട്ടിലേക്ക് പോയതിനെത്തുടർന്ന് അതെടുക്കാൻ പോയവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. പ്ലസ് ടു വരെയുള്ള സ്കൂളാണിത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല ശതമാനം കുട്ടികളും കലാ-കായിക മത്സരത്തില്‍ പങ്കെടുക്കുന്നവരാണ്. മൈതാനത്തിന്‍റെ ഒരു ഭാഗത്തെ മതില്‍ ഇടിഞ്ഞനിലയിലാണ്. ഇതേത്തുടർന്ന് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധർ സ്കൂള്‍ വരാന്ത കൈയടക്കുന്നതായി അയല്‍വാസികള്‍ പറയുന്നു.

കുട്ടികള്‍ക്ക് ഭീഷണിയായി മൈതാനത്തിനു ചുറ്റും വളർന്നുനിന്നിരുന്ന വന്മരങ്ങളിള്‍ കുറെ അടുത്തിടെ വെട്ടിമാറ്റിയിരുന്നു. എങ്കിലും മൈതാന പരിസരം ഇപ്പോഴും കാടുപിടിച്ചുകിടക്കുകയാണ്. സമീപത്തു കാടുമൂടിക്കിടക്കുന്ന വെയ്റ്റിംഗ് ഷെഡ് അലഞ്ഞു തിരിയുന്നവരുടെ കേന്ദ്രമാണ്. ഇതിന്‍റെ പിന്നിലാണ് വലിയ കാടുള്ളത്.
[2:15 PM, 10/14/2025] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid