മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ നിയന്ത്രണം വിട്ട് ഇരുമ്പ് തൂണുകള്‍ ഇടിച്ചു തകർത്തു: മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോള്‍ കാറിന്‍റെ നിയന്ത്രണം തെറ്റുകയായിരുന്നു.

Spread the love

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ നിയന്ത്രണം വിട്ട് ഇരുമ്പ് തൂണുകള്‍ തകർത്തു.

ആശുപത്രിയിലെ പാർക്കിംഗ് ഏരിയയില്‍ പാർക്ക് ചെയ്തിരുന്ന കാർ വനിതാ ഡോക്ടർ പുറത്തേക്കിറക്കുമ്പോള്‍ ആശുപത്രി വളപ്പിലേക്കു വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോള്‍ കാറിന്‍റെ നിയന്ത്രണം വിടുകയായിരുന്നു.

എതിർവശതത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനോടു ചേർന്ന ഇരുമ്പുതൂണുകളില്‍ ഇടിച്ചാണ് കാർ നിന്നത്. വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതിരുന്നതിനാല്‍ വലിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം ഒഴിവായി. കാർഡിയോളജി വിഭാഗത്തിനു സമീപമാണ് സംഭവം. അപകടത്തില്‍ വൈദ്യുതി പോസ്റ്റിനും കാറിനും ഇടയില്‍ അകപ്പെട്ട് ബൈക്ക് കുടുങ്ങിയിരുന്നു.