മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ലഹരിവേട്ട; മലയാളികളായ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഉൾപ്പെടെ ഒൻപതുപേർ അറസ്റ്റിൽ; പിടിയിലായവരിൽ പെൺകുട്ടികളും
സ്വന്തം ലേഖകൻ
മംഗളൂരു : മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് മംഗളൂരുവിൽ പോലീസ് നടത്തിയ ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അറസ്റ്റിലായി. ഒൻപതുപേരാണ് അറസ്റ്റിലായത്.
മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കൽ ഇന്റേൺഷിപ്പ് വിദ്യാർഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തർപ്രദേശ് സ്വദേശി ഡോ. വിദൂഷ് കുമാർ (27), ഡൽഹി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ശരണ്യ (23), കർണാടക സ്വദേശി ഡോ. സിദ്ധാർഥ് പവസ്കർ (29), തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി പ്രണയ് നടരാജ് (24), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി ചൈതന്യ ആർ. തുമുലൂരി (23), ഉത്തർപ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0