കണ്ണൂരിൽ ബന്ധു വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Spread the love

കണ്ണൂർ : ചക്കരക്കലിൽ ബന്ധു വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വടകര മേപ്പയില്‍ റോഡ് കൃഷ്ണപുരത്തെ തമന്ന മുരളിയാണ് (23) മരിച്ചത്.

video
play-sharp-fill

ബംഗ്ളൂരിലെ ശ്രീ സിദ്ധാർത്ഥമെഡിക്കല്‍ ഇൻസ്റ്റിറ്റൂട്ട് വിദ്യാർത്ഥിനിയാണ് ‘കഴിഞ്ഞ ദിവസം  കണ്ണൂരിലുള്ള ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശ്വാസംമുട്ടലിന് ചികിത്സിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുരളി മണിയൂർ – രശ്മി ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: പൂജ, കാർത്തിക്ക്