
കണ്ണൂർ: മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കുഞ്ഞിന് ഡോക്‌ടർ കുറിച്ചത് പനിക്കുള്ള സിറപ്പായിരുന്നു. എന്നാൽ, മെഡിക്കൽ ഷോപ്പിൽനിന്ന് നൽകിയത് പനിക്കുള്ള ഡ്രോപ്‌സും.
മരുന്ന് ഓവർ ഡോസായി കുഞ്ഞിൻ്റെ കരളിനെ ബാധിച്ചെന്നും ഗുരുതരാവസ്ഥ തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടിവരുമെന്നും ചികിത്സിച്ച ഡോക്‌ടർ പറഞ്ഞു. ആരോഗ്യനില നേരിയതോതിൽ മെച്ചപ്പെട്ടെന്നും ഡോക്‌ടർ അറിയിച്ചു.
കുഞ്ഞിനെ ഗുരുതരാവസ്‌ഥയിലാക്കിയത് ഫാർമസി ജീവനക്കാരെന്ന് അച്ഛൻ പ്രതികരിച്ചു. ചോദിച്ചപ്പോൾ ‘എന്നാ പോയി കേസ് കൊട്’ എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മരുന്ന് മാറി നൽകിയ കണ്ണൂർ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group