
സ്വന്തം ലേഖകൻ
കോട്ടയം: ഗർഭിണിക്ക് വിറ്റാമിൻ ഗുളികയ്ക്ക് പകരം ആൻ്റിബയോട്ടിക് ഗുളിക നല്കി കഞ്ഞിക്കുഴിയിലെ മെഡിക്കൽ ഷോപ്പ്. ഗുളിക കഴിച്ച ഗർഭിണി കുഴഞ്ഞു വീണതോടെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഗർഭിണിയെ പരിശോധിക്കുന്ന ഡോക്ടർ നടത്തിയ അന്വേഷണത്തിലാണ് എഴുതിക്കൊടുത്ത വിറ്റാമിൻ ഗുളികയ്ക്ക് പകരം ആൻ്റിബയോട്ടിക്കാണ് മെഡിക്കൽ സ്റ്റോറുകാർ നല്കിയതെന്ന് കണ്ടെത്തിയത്. മരുന്ന് മാറി കഴിച്ചതിനെ തുടർന്നുണ്ടായ അസ്വസ്തതകളാണ് യുവതിയ്ക്ക് ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർഭിണിയ്ക്കും, കുഞ്ഞിനും മരണം വരെ സംഭവിക്കാവുന്ന വിഷയമായിരുന്നിട്ടും മെഡിക്കൽ സ്റ്റോറിനെതിരെ നടപടി എടുക്കാൻ അധികൃതർക്ക് താല്പര്യമില്ല.
കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ തടിമില്ലിന് എതിർവശത്തുള്ള മെഡിക്കൽ സ്റ്റോർ അധികൃതരാണ് ഇത്തരത്തിൽ ഗർഭിണിയ്ക്ക് മരുന്ന് മാറി നല്കിയത്
ജില്ലയിലെ ചില മെഡിക്കൽ സ്റ്റോറുകളുടെ മുന്നിൽ 5 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് എന്ന ബോർഡ് കാണാം . മരുന്ന് വാങ്ങുമ്പോൾ ഡിസ്കൗണ്ട് ലഭിക്കും എന്നറിഞ്ഞ് വാങ്ങാനെത്തുന്നവനെ ബോർഡ് കാണിച്ച് പറ്റിക്കുകയാണ് ഇവർ ചെയ്യുന്നത്.
ലാഭത്തിനായി ആളുകളെ ആകർഷിക്കുന്ന ബിസിനസ് തന്ത്രം തന്നെയാണ് ബോർഡ്.
മരുന്ന് വാങ്ങാൻ എണ്ണിപ്പെറുക്കി കിട്ടുന്ന പണവുമായി ഷോപ്പുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം. നയാ പൈസ ഡിസ്കൗണ്ട് നല്കില്ല. ചോദിച്ചാൽ ഈ മരുന്നുകൾക്കൊന്നും ഡിസ്കൗണ്ട് ഇല്ലന്ന് പറയും.
ഭീമമായ ആശുപത്രി ബില്ലിൽ നിന്നും ഒരു നേരിയ ആശ്വസമാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. അവിടെയെത്തുമ്പോൾ ചില പ്രത്യേക മെഡിസിനുകൾക്ക് മാത്രമാണ് ഓഫറെന്നും പറഞ്ഞ് തടിയൂരാനാണ് ഷോപ്പിലുള്ളവർ ശ്രമിക്കുന്നത്.
ഡിസ്കൗണ്ട് ചേദിച്ച് വാക്ക് തർക്കത്തിലേർപ്പെടുന്നവർക്ക് പത്തോ പതിനഞ്ചോ രൂപ കുറച്ച് നല്കി ആശ്വസിപ്പിക്കുന്ന ഷോപ്പുകളും ജില്ലയുടെ പല ഭാഗങ്ങളിലും കാണാം.
എന്നാൽ ചുരുക്കം ചില മെഡിക്കൽ സ്റ്റോറുകളിൽ ബോർഡുകളിൽ കാണും പ്രകാരം കൃത്യമായ ഡിസ്കൗണ്ടും നല്കുന്നുണ്ട്.
ഇത്തരത്തിൽ ഡിസ്കൗണ്ട് നല്കുന്ന സ്ഥാപനങ്ങളാണ് കളക്ട്രേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നവകാരുണ്യ മെഡിക്കൽസും, സേവന മെഡിക്കൽസും. ഇവരെ കൂടാതെ കൃത്യമായി ഡിസ്കൗണ്ട് നല്കുന്ന സ്ഥാപനങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്. എന്നാൽ തട്ടിപ്പ് ബോർഡ് വെച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് കൂടുതലും
ഡിസ്കൗണ്ട് ബോർഡ് എഴുതി വെച്ച ശേഷം ഇത് നല്കാതെ ആളുകളെ പറ്റിക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതതർ തയ്യാറാകുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന സംഭവം. ഇക്കാര്യത്തിൽ നിരവധി പരാതികൾ അധികാരികൾക്ക് ലഭിച്ചിട്ടുണ്ട്. ഒന്നിനും നടപടി ഇല്ലന്ന് മാത്രം.