video
play-sharp-fill

സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന  മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു;   ലൗ ജിഹാദെന്ന് ബിജെപി

സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു; ലൗ ജിഹാദെന്ന് ബിജെപി

Spread the love

സ്വന്തം ലേഖിക

ഹൈദരാബാദ്: വാറങ്കലില്‍ സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു.

വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതി ആശുപത്രിയില്‍ വച്ച്‌ സ്വയം വിഷം കുത്തി വെച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കേസില്‍ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം തെലങ്കാനയില്‍ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബണ്ടി സഞ്ജയ്‌ ആരോപിച്ചിരുന്നു.