play-sharp-fill
മെഡിക്കല്‍  ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.പി.എസ് സി ജൂലൈ 17ന് നടത്തുന്ന  കമ്പയിൻഡ് മെഡിക്കല്‍ സര്‍വിസസ് (CMS)  പരീക്ഷയ്ക്ക്   അപേക്ഷകള്‍ ക്ഷണിച്ചു

മെഡിക്കല്‍ ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.പി.എസ് സി ജൂലൈ 17ന് നടത്തുന്ന കമ്പയിൻഡ് മെഡിക്കല്‍ സര്‍വിസസ് (CMS) പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്വന്തം ലേഖിക

കൊച്ചി :കേന്ദ്ര സര്‍വിസുകളില്‍ മെഡിക്കല്‍ ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.പി.എസ് സി ജൂലൈ 17ന് നടത്തുന്ന 2022ലെ കമ്പയിൻഡ് മെഡിക്കല്‍ സര്‍വിസസ് (CMS) പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു.https://upsconline.nic.inല്‍ ഏപ്രില്‍ 26 വൈകീട്ട് ആറുമണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.


വിജ്ഞാപനം www.upsc.gov.inല്‍. ആകെ 687 ഒഴിവുകള്‍. ശമ്ബള നിരക്ക്: 56100-177500 രൂപ.അംഗീകൃത എം.ബി.ബി.എസ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 2022 ആഗസ്റ്റ് ഒന്നിന് പ്രായപരിധി 32 വയസ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വിസിലേക്ക് 35 വയസ്സുവരെയാകാം. സംവരണ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകള്‍ /SC/ST/PWBD വിഭാഗങ്ങള്‍ക്ക് ഫീസില്ല. 500 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ 100 മാര്‍ക്കിന്റെ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, മധുര, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡല്‍ഹി, ഗോവ (പനാജി), തിരുപ്പതി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വെച്ചാണ് പരീക്ഷ.