video
play-sharp-fill

തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’..! ചുവരിൽ കുറിപ്പ് എഴുതിയശേഷം ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍..! ഞെട്ടലിൽ സഹപ്രവർത്തകർ; മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’..! ചുവരിൽ കുറിപ്പ് എഴുതിയശേഷം ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍..! ഞെട്ടലിൽ സഹപ്രവർത്തകർ; മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. മഷിയിൽ കൈ മുക്കി ചുവരിൽ പതിച്ചതായും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 11.30 വരെ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയില്‍ വ്യാപൃതനായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി. ഗണേശ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് നാറാണംതോട്ടില്‍ ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ ഓടി നടന്ന ചികില്‍സയ്ക്കുള്ള നേതൃത്വം നല്‍കിയത് ഗണേശായിരുന്നു.

രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോൾ ഡോക്ടർ വാതിൽ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാർ.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.