ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണി കുടുങ്ങിയ സംഭവം;കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Spread the love

തിരുവനന്തപുരം: ചികിത്സാപ്പിഴവിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ വയറ്റിൽ തുണി കുടുങ്ങിയ സംഭവത്തിലാണ് നടപടി. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കഴക്കൂട്ടം പൊലിസ് കേസെടുത്തത്.

video
play-sharp-fill

2025 ഡിസംബർ 3-നായിരുന്നു മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനക്ക് ചികിത്സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി.

ഉടന്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു. അതിന് ശേഷം ഡിസംബര്‍ 12 ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്.