ഡെൻ്റൽ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ നാവിൽ ഡ്രില്ലർ തുളച്ചു കയറി

Spread the love

പാലക്കാട് : പല്ലിൽ കമ്പിയിടുന്നതിന്റെ ഭാ​ഗമായി ഗം എടുക്കുന്നതിനിടെ ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ സ്വകാര്യ ഡെൻ്റൽ ക്ലിനിക്കിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത് ആലത്തൂരിലെ ക്ലിനിക്കിനെതിരെയാണ്.

video
play-sharp-fill

മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു.

ഗായത്രി സൂരജ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുറിവ് വലുതായതോടെ യുവതിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group