
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍, വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ്.
കാട്ടാക്കട സ്വദേശി സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും. നിലവിലുള്ള വിദഗ്ദ്ധ സമിതി തന്നെ തുടരന്വേഷണം നടത്തണമോ, അതോ പുതിയ സമിതി രൂപീകരിക്കണമോ എന്നതില്‍ ഉടൻ തീരുമാനം ഉണ്ടാകും.
ആരോപണവിധേയനായ ഡോ രാജീവിനെ സമിതിയില്‍ നിന്ന് ഒഴിവാക്കണം എന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് ദിവസത്തിനുള്ളില്‍, പരിശോധന പൂർത്തിയാക്കി മറുപടി നല്‍കാം എന്നാണ് പരാതിക്കാരിക്ക് ആരോഗ്യവകുപ്പ് നല്‍കിയ ഉറപ്പ്.
ഇന്നലെ ഡിഎച്ച്‌എസ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പരാതിക്കാരി പ്രതിഷേധിച്ചതോടെയാണ് ആരോഗ്യവകുപ്പ് നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം ഡോ.രാജീവ് കുമാറിനെ പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യയുടെ തൈറോഡ് ഗ്രന്ഥി ശസ്ത്രക്രിയ നടന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയയ്ക്കിടെ രക്തവും മരുന്നും നല്‍കാനുപയോഗിക്കുന്ന സെല്‍ട്രല്‍ ലൈനിന്റെ ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.